"ഹെൽത്തി’യാണ് വാമനപുരം

ഗിരീഷ് എസ് വെഞ്ഞാറമൂട്
Published on Mar 27, 2026, 10:53 PM | 2 min read
വെഞ്ഞാറമൂട്
ആരോഗ്യമേഖലയില്‍ വലിയ മുന്നേറ്റമാണ് വാമനപുരം മണ്ഡലത്തിലുണ്ടായിട്ടുള്ളത്. സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടലുകള്‍ ഈ മേഖലയിലെ അടിമുടി നവീകരിക്കുകയായിരുന്നു. 55 കോടി രൂപയുടെ വികസനമാണ് ആരോഗ്യമേഖലയിൽ നടപ്പിലാക്കിയത്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ആനാട്, വാമനപുരം, ആനാകുടി, പനവൂര്‍ എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. വാമനപുരം എഫ് എച്ച് സിക്ക് 6.20 കോടി രൂപ ഉപയോഗിച്ച് 50 കിടക്കകളുള്ള വാര്‍ഡ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്നിവയുടെ നിര്‍മാണം പൂർത്തിയായി. പുതിയ കെട്ടിടത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമായി 50 കിടക്കകളുള്ള വാർഡ്, ഒപി, ലാബ്, ഫാർമസിയും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുമാണ് ഉൾപ്പെടുന്നത്. മൂന്ന് നിലകളുള്ള കെട്ടിടത്തിൽ ലിഫ്റ്റ് സംവിധാനം ഉൾപ്പെടെ ഒരുക്കിയിട്ടുണ്ട്.
മണ്ഡലത്തിൽ ആയുർവേദാശുപത്രികൾ/ ഡിസ്‌പെൻസറികൾ എന്നിവയുടെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി 1.10 കോടി രൂപയും വിവിധ ഹോമിയോ ഡിസ്‌പെൻസറികളുടെ പ്രവർത്തനങ്ങൾക്കായി 60 ലക്ഷം രൂപയും വിനിയോഗിച്ചിട്ടുണ്ട്. ആനാട് ആയുർവേദ ആശുപത്രിക്കായി ഒരുകോടി രൂപയുടെ കെട്ടിട നിർമാണവും ഹോമിയോ കെട്ടിട നിർമാണത്തിനായി 30 ലക്ഷം രൂപ വീതവും വിനിയോഗിച്ചു.
2016–21 കാലയളവിൽ പൂർത്തിയാക്കിയ പദ്ധതികൾ കല്ലറ സിഎച്ച്സിക്ക് പുതിയ കെട്ടിടം (1.80 കോടി ) പനവൂർ പിഎച്ച്സി കെട്ടിട നിർമാണം (35 ലക്ഷം ) പാലോട് ആയുർവേദാശുപത്രി കെട്ടിടം (1.11 കോടി) പനവൂർ എഫ്എച്ച്സി (ആർദ്രം പദ്ധതി) (34.30 ലക്ഷം) ആനാകുടി എഫ്എച്ച്സി (ആർദ്രം പദ്ധതി )(28 ലക്ഷം ) വാമനപുരം എഫ്എച്ച്സി (ആർദ്രം പദ്ധതി)(8.5 ലക്ഷം) ആനാട് എഫ്എച്ച്സി (ആർദ്രം പദ്ധതി) (34 ലക്ഷം) പനവൂർ പിഎച്ച്സി കെട്ടിടനിർമാണം (35 ലക്ഷം ) പുലിയൂർ ഹെൽത്ത് സെന്റർ കെട്ടിടം (15 ലക്ഷം ) പെരിങ്ങമ്മല എഫ്എച്ച് നവീകരണം (20 ലക്ഷം) ഇളവട്ടം ഹെൽത്ത് സെന്റർ പുതിയ കെട്ടിടം - (25 ലക്ഷം ) പാലോട് ഡി അഡിഷൻ സെന്റർ (5.5 ലക്ഷം ) 2021- 26 കാലയളവിൽ നടപ്പിലാക്കിയ പദ്ധതികൾ പാലോട് എഫ്എച്ച്സിയിൽ പുതിയ ഒപി ബ്ലോക്ക് 37.50 ലക്ഷം (സ്റ്റേറ്റ് പ്ലാൻ ഫണ്ട് ) പാലോട് എഫ്എച്ച്സിയിൽ പുതിയ ഐസൊലേഷൻ വാർഡ് (1.69 കോടി ) പുല്ലമ്പാറ സിഎച്ച്സിയ്ക്ക് പുതിയ കെട്ടിടം (2.50 കോടി)
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ■ പാലോട്: 37.50 ലക്ഷം ■ ആറ്റിൻപുറം:7 ലക്ഷം ■ ആനാട് :7 ലക്ഷം ■ ഭരതന്നൂർ:15.50 ലക്ഷം ■ മിതൃമ്മല: 7 ലക്ഷം ■ കാഞ്ഞിരംപാറ: 7 ലക്ഷം ■ കൊച്ചാലുംമൂട് : 7 ലക്ഷം ■ പനയമുട്ടം :7 ലക്ഷം ■ പാങ്ങോട്: 7 ലക്ഷം ■ മൈലമൂട് : 7 ലക്ഷം ■ വട്ടക്കരിക്കകം: 7 ലക്ഷം ■ വികെ പൊയ്ക: 7 ലക്ഷം ■ തേമ്പാമൂട്: 7 ലക്ഷം കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഇ- ഹെൽത്ത് പദ്ധതി (141.5 ലക്ഷം) ■ ആനാകുടി- 12.18 ലക്ഷം ■ പുല്ലമ്പാറ 12.23 ലക്ഷം ■ പനവൂർ 9.71 ലക്ഷം ■ ആനാട് 9.13 ലക്ഷം ■ വാമനപുരം 19.99 ലക്ഷം ■ പെരിങ്ങമ്മല 13.67 ലക്ഷം ■ കല്ലറ -20.86 ലക്ഷം ■ പാലോട് - 28.92 ലക്ഷം ■ ഭരതന്നൂർ 14.77 ലക്ഷം









0 comments