ad
Deshabhimani

print edition നേമത്തിന്റെ അണ്ണൻ, കുട്ടികളുടെ അപ്പൂപ്പൻ

V SIVANKUTTY

നേമം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടിയുടെ റോഡ്ഷോ പാപ്പനംകോട് എത്തിയപ്പോൾ

വെബ് ഡെസ്ക്

Published on Mar 16, 2026, 02:06 AM | 1 min read

തിരുവനന്തപുരം: നാടിനും നാട്ടുകാർക്കും ഒപ്പംനിൽക്കുന്നയാളാണ്‌ നേമത്തുകാരുടെ സ്വന്തം ശിവൻകുട്ടി അണ്ണൻ. വിദ്യാഭ്യാസമന്ത്രിയെന്നനിലയിൽ കുട്ടികളുടെ മനസ്സറിഞ്ഞുള്ള തീരുമാനങ്ങളിലൂടെ അവരുടെ സ്വന്തം മന്ത്രി അപ്പൂപ്പനുമായി. എല്ലാവരുടെയും മനസ്സിൽ ഇടംപിടിച്ച പ്രവർത്തനം കാഴ്‌ചവച്ചാണ്‌ വി ശിവൻകുട്ടി നേമം മണ്ഡലത്തിൽ വീണ്ടും എൽഡിഎഫ്‌ സ്ഥാനാർഥിയാകുന്നത്‌. നേമത്ത്‌ ഇക്കുറി നാലാംമത്സരം. രണ്ടുതവണ വിജയിച്ചു. 2021ൽ കോൺഗ്രസിന്റെ സഹായത്തോടെ ബിജെപി തുറന്ന അക്ക‍ൗണ്ട്‌ പൂട്ടിച്ചു. 2006ൽ തിരുവനന്തപുരം ഇ‍ൗസ്റ്റിൽനിന്ന്‌ വിജയിച്ചു.


എം വാസുദേവൻ പിള്ളയുടെയും പി കൃഷ്‌ണമ്മയുടെയും മകനായി 1954 നവംബർ 10ന്‌ ചെറുവക്കലിൽ ജനനം. ബിരുദധാരി. എൽഎൽബി പൂർത്തിയാക്കി. 1995–2000 കാലയളവിൽ തിരുവനന്തപുരം മേയർ. 1988–93ൽ ഉള്ളൂർ പഞ്ചായത്ത്‌ പ്രസിഡന്റായി. എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്‌, സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ്‌, അഖിലേന്ത്യ ജോയിന്റ്‌ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ചെമ്പഴന്തി എസ്‌എൻ കോളേജ്‌ വിദ്യാർഥി ആയിരിക്കേ വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുത്തതിന്‌ ജയിൽവാസം അനുഭവിച്ചു.


ഒട്ടേറെ ട്രേഡ്‌ യൂണിയനുകളുടെയും കായിക സംഘടനകളുടെയും ഭാരവാഹിയായി. കേരള ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ലേബർ ആൻഡ്‌ എംപ്ലോയ്‌മെന്റ്‌ ചെയർമാൻ, ട്രാവൻകൂർ ടൈറ്റാനിയം ഡയറക്‌ടർ, തിരുവനന്തപുരം എയർപോർട്ട്‌ ടാക്‌സി വെൽഫെയർ അസോ. പ്രസിഡന്റ്‌, ഗവ. പ്രസ്‌ യൂണിയൻ (സിഐടിയു) ജനറൽ സെക്രട്ടറി, ടൈറ്റാനിയം ലേബർയൂണിയൻ പ്രസിഡന്റ്‌, കേരള സർവകലാശാല സെനറ്റ്‌അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്‌. മേയർ ആയിരിക്കെ ഓൾ ഇന്ത്യ മേയേഴ്‌സ്‌ കമ്മിറ്റി ജോയിന്റ്‌ സെക്രട്ടറിയായി. മാർക്‌സിസ്റ്റ്‌ സൈദ്ധാന്തികൻ പി ഗോവിന്ദപിള്ളയുടെ മകളും മാധ്യമ പ്രവർത്തകയുമായ ആർ പാർവതീദേവിയാണ്‌ ഭാര്യ. മകൻ: ഗോവിന്ദ്‌ ശിവൻ. മരുമകൾ: എലീന ജോർജ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home