അന്യായമായ സ്ഥലംമാറ്റം
കാർഷിക ബാങ്ക് ജീവനക്കാർ പ്രതിഷേധിച്ചു

പ്രതിഷേധ പ്രകടനം സ്റ്റേറ്റ് ബാങ്ക് റിട്ടയറീസ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി പി വി ജോസ് ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
ജീവനക്കാരെ അന്യായമായി സ്ഥലംമാറ്റിയ മാനേജ്മെന്റ് നടപടിയിൽ, സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക് എംപ്ലോയീസ് യൂണിയൻ തിരുവനന്തപുരം ഹെഡ് ഓഫീസിനുമുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. സ്റ്റേറ്റ് ബാങ്ക് റിട്ടയറീസ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി പി വി ജോസ് ഉദ്ഘാടനം ചെയ്തു. കെ ഹരികുമാർ, കെ ടി അനിൽകുമാർ, എൻ നിഷാന്ത്, എസ് മണികണ്ഠൻ എന്നിവർ സംസാരിച്ചു. ബാങ്കിലെ വനിതാജീവനക്കാരെ ഉൾപ്പെടെ 25 ജീവനക്കാരെയാണ് മറ്റു ജില്ലകളിലേക്ക് സ്ഥലംമാറ്റിയത്.









0 comments