അഖിൽ സാമിന് അൾട്രാ-ലൈറ്റ് വീൽചെയർ

ദേശീയ പാരാ ഷൂട്ടിങ് താരം അഖിൽ സാമിന് യുഎസ്ടി കന്പനി അൾട്രാ-ലൈറ്റ് വീൽചെയർ സമ്മാനിച്ചപ്പോൾ
തിരുവനന്തപുരം
ദേശീയ പാരാ ഷൂട്ടിങ് താരം അഖിൽ സാമിന് പിന്തുണ നൽകാൻ പ്രമുഖ എഐ, ടെക്നോളജി ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ്ടി, അൾട്രാ-ലൈറ്റ് വീൽചെയർ സമ്മാനിച്ചു. നട്ടെല്ലിനേറ്റ പരിക്കിനെത്തുടർന്ന് 10 വർഷമായി സാം വീൽചെയറിലാണ്. പരിക്കിനുശേഷം ഷൂട്ടിങ് മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം ഇപ്പോൾ ഇന്ത്യയിലുടനീളം നടക്കുന്ന പാരാ ഷൂട്ടിങ് ചാമ്പ്യൻഷിപ്പുകളിൽ സ്ഥിരമായി പങ്കെടുക്കുന്നുണ്ട്. 2004-ലെ കേരള സംസ്ഥാന ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ സ്വർണവും പുണെയിൽ നടന്ന സോണൽ പാരാ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ വെങ്കലവും നേടിയ അദ്ദേഹം, ദേശീയ തലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുക്കാനുള്ള യോഗ്യതയും നേടി. കന്പനിയുടെ സാമൂഹ്യപ്രതിബദ്ധത പദ്ധതിയുടെ ഭാഗമായാണ് വീൽചെയർ കൈമാറിയത്. യുഎസ്ടി ഡെവലപ്മെന്റ് സെന്റർ ഓപ്പറേഷൻസ് ആ ഗോള മേധാവി സുനിൽ ബാലകൃഷ്ണൻ, ഗിൽറോയ് മാത്യു, സുനിൽ ബാലകൃഷ്ണൻ, ശിൽപ മേനോൻ, നിപുൺ വർമ, വിനീത് മോഹനൻ, നന്ദ് സുന്ദരം എന്നിവർ പങ്കെടുത്തു.








0 comments