ad
Deshabhimani

യുവാവിന്റെ ആത്മഹത്യ

യുഡിഎഫ് കൗൺസിലറെ 
അറസ്റ്റ് ചെയ്യണം: ഡിവൈഎഫ്ഐ

യുഡിഎഫ് കൗൺസിലർ ഗ്രാമം പ്രവീണിനെ പൊലീസ് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് സിപിഐ എം ഏരിയ സെക്രട്ടറി ടി ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

യുഡിഎഫ് കൗൺസിലർ ഗ്രാമം പ്രവീണിനെ പൊലീസ് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് സിപിഐ എം ഏരിയ സെക്രട്ടറി ടി ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 01, 2026, 03:38 AM | 1 min read

നെയ്യാറ്റിൻകര

നെയ്യാറ്റിൻകരയിലെ മൊബൈൽ ഷോപ്പുടമ ദിലീപിന്റെ ആത്മഹത്യക്ക്‌ ഉത്തരവാദിയായ യുഡിഎഫ് കൗൺസിലർ ഗ്രാമം പ്രവീണിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ മാർച്ച് നടത്തി. ഗ്രാമത്തിൽനിന്ന് നഗരസഭയിലേക്ക് ബ്ലോക്ക് കമ്മിറ്റി നടത്തിയ മാർച്ച് സിപിഐ എം ഏരിയ സെക്രട്ടറി ടി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമം പ്രവീണിനെപോലുള്ളവർക്ക്‌ സംരക്ഷണം നൽകാതെ ഉടൻ തന്നെ അറസ്റ്റ് ചെയ്യണം. അല്ലാത്തപക്ഷം സ്റ്റേഷൻ മാർച്ച് അടക്കം നടത്തുമെന്ന് ടി ശ്രീകുമാർ പറഞ്ഞു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് സജീവ് അധ്യക്ഷനായി. സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ പി രാജൻ, എൻ എസ് ദിലീപ്, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സുജിത്ത്, അജിത്ത്ഭാസ്‌കർ, അശോക് തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home