ad
Deshabhimani

തിരുവനന്തപുരം-– ചെങ്കോട്ട റോഡിൽ 
ഇന്നുമുതൽ ഭാഗിക ഗതാഗത നിയന്ത്രണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 23, 2026, 03:46 AM | 1 min read

തിരുവനന്തപുരം

വഴയില-– പഴകുറ്റി നാലുവരിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് വ്യാഴംമുതൽ തിരുവനന്തപുരം -ചെങ്കോട്ട റോഡിൽ ഗതാഗത നിയന്ത്രണം. നെടുമങ്ങാട് -– വേങ്കോട്- – മുക്കോല വഴി വരുന്ന കെഎസ്ആർടിസി ഉൾപ്പെടെയുള്ള വലിയ വാഹനം ഏണിക്കര-– നെട്ടയം -– കല്ലയം – -പള്ളിമുക്ക്- – വഴയില വഴി പേരൂർക്കട ഭാഗത്തേക്കും തിരിച്ചും പോകണം. നെടുമങ്ങാട്ടുനിന്ന്‌ എട്ടാം കല്ലിലൂടെ വരുന്ന വാഹനങ്ങൾ കാച്ചാണി-– മുക്കോല -– വഴയില റോഡിലൂടെ പേരൂർക്കട ഭാഗത്തേക്കും തിരിച്ചും പോകണം. മോട്ടുമ്മൂല പണി നടക്കുന്ന ഭാഗത്ത് മൂന്നു മീറ്റർ വീതിയിൽ വഴി അനുവദിച്ച്‌ ചെറിയ വാഹനങ്ങൾ കടത്തിവിടും. വഴയില- ആറാംകല്ല് ഭാഗംവരെ വലിയ വാഹനങ്ങൾക്ക് സഞ്ചരിക്കാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home