ഇക്കൊല്ലവും കളിക്കോപ്പുമായി അവർ എത്തി

തിരുവോണദിനത്തിൽ കുട്ടികൾക്കുള്ള ഓണപ്പന്ത് സിപിഐ എം ചാല ഏരിയ സെക്രട്ടറി എസ് ജയിൽ കുമാർ കൈമാറുന്നു
എം പി ലിജു
Published on Aug 31, 2026, 12:00 AM | 1 min read
ചാല
ഓണക്കാലം നെടുങ്കാട്ടെ കുട്ടികൾക്ക് കളിക്കോപ്പുകളുടെ വരവ് കാലം കൂടിയാണ്. എല്ലാ ഓണത്തിനും സിപിഐ എം നേതൃത്വത്തിൽ അവർക്ക് കളിക്കോപ്പുകൾ സമ്മാനിക്കും. വർണപ്പന്തും പീപ്പിയും കളിപ്പാട്ടങ്ങളുമായി വീട്ടുമുറ്റങ്ങളിൽ കുട്ടികൾ ഒരുമയുടെ ഓണക്കളികളിൽ ഒത്തുകൂടും. മൂന്ന് വർഷം മുന്പാണ് ബ്രാഞ്ച് ഇത്തരത്തിൽ ഒരു പരിപാടി തുടങ്ങിയത്. ക്രമേണ നാട്ടുകാരും കൂടെക്കൂടി. കുട്ടികൾക്ക് കളിക്കോപ്പ് വിതരണം ചെയ്യുന്നതിനോടൊപ്പം അവശത അനുഭവിക്കുന്നവർക്ക് ചികിത്സാ സഹായവും നൽകി വരുന്നു. തിരുവോണദിനത്തിൽ കുട്ടികൾക്ക് സിപിഐ എം ചാല ഏരിയ സെക്രട്ടറി എസ് ജയിൽ കുമാർ കളിക്കോപ്പുകൾ കൈമാറി. നെടുങ്കാട് ലോക്കൽ സെക്രട്ടറി ആർ എസ് ദിലീപ്, ആർ രാജേഷ് എന്നിവർ പങ്കെടുത്തു.









0 comments