ad
Deshabhimani

ലോകം ശ്രദ്ധിച്ച കാട്ടാക്കട

poratta polima
വെബ് ഡെസ്ക്

Published on Mar 10, 2026, 12:00 AM | 1 min read

തിരുവനന്തപുരം: പത്തുവർഷമായി നവ വികസന മാതൃക തീർത്ത് മുന്നേറുന്ന മണ്ഡലമാണ് കാട്ടാക്കട. നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെട്ട നേമം നിയമസഭാമണ്ഡലത്തിന്റെ ചില ഭാഗങ്ങൾ ഒഴിവാക്കി 2011 ൽ പുനഃസംഘടിപ്പിച്ച മണ്ഡലമാണ് കാട്ടാക്കട. 2011ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ എൻ ശക്തനായിരുന്നു ജയം. 2016 ൽ ശക്തനിൽനിന്ന് ഐ ബി സതീഷിലൂടെ എൽഡിഎഫ് പിടിച്ചെടുത്തു. അന്ന് 849 വോട്ടിനായിരുന്നു ജയമെങ്കിൽ 2021 ൽ 23,231 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ ഐ ബി സതീഷ്‌ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്‌.


2021 ൽ 1,95,827 വോട്ടർമാരാണ് മണ്ഡലത്തിലുണ്ടായിരുന്നത്. ഇതിൽ 1,40,961 (72.21%) പേർ വോട്ട് ചെയ്തു. കഴിഞ്ഞ ഒക്ടോബറിലെ പട്ടിക പ്രകാരം വോട്ടർമാരുടെ എണ്ണം 1,94,259. തീവ്രവോട്ടർപ്പട്ടിക പരിഷ്കരണ പ്രകാരം (എസ്ഐആർ) 18,670 വോട്ടർമാരുടെ കുറവുവന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ 2000 കോടിയിലേറെ രൂപയുടെ വികസന പ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ നടപ്പാക്കിയത്. ലോകത്തിനുതന്നെ മാതൃകയാക്കാവുന്ന ജലസമൃദ്ധി പദ്ധതി ഉൾപ്പെടെയുള്ള പദ്ധതികളാണ് ഇവിടെ നടപ്പാക്കിയത്. ജനീവയിൽ നടന്ന നാലാമത് അന്താരാഷ്ട്ര പുനർനിർമാണ സമ്മേളനത്തിൽ കാട്ടാക്കടയുടെ ജലസമൃദ്ധി പദ്ധതി ചർച്ചയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home