ad
Deshabhimani

വർക്കല പിഡബ്ല്യുഡി റസ്റ്റ്ഹൗസ് ഉദ്‌ഘാടനം ഇന്ന്

ടൂറിസം മേഖലയ്‌ക്ക്‌ 
പുത്തനുണർവേകും

 വർക്കല പിഡബ്ല്യുഡി റസ്റ്റ്ഹൗസ്

വർക്കല പിഡബ്ല്യുഡി റസ്റ്റ്ഹൗസ്

വെബ് ഡെസ്ക്

Published on Feb 24, 2026, 12:33 AM | 1 min read

വർക്കല ​

വർക്കലയിൽ പൊതുമരാമത്ത് റസ്‌റ്റ്‌ ഹ‍ൗസ്‌ ചൊവ്വ വൈകിട്ട് 6ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യും. വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായി സ്വകാര്യവ്യക്തി വർഷങ്ങളായി കൈവശംവച്ചിരുന്ന ഭൂമി നിയമനടപടികളിലൂടെ തിരിച്ചുപിടിച്ചാണ് റസ്റ്റ് ഹൗസ്‌ നിർമിച്ചത്‌. 9.32 കോടി രൂപയാണ്‌ ചെലവ്‌. 20000 ചതുരശ്രയടിയിൽ മൂന്നുനില കെട്ടിടമാണ്‌ നിർമിച്ചത്‌. 4 എസി സ്യൂട്ട് റൂമുകൾ,16 എസി ഡീലക്സ് റൂമുകൾ, 2 എസി സിംഗിൾ റൂമുകൾ, 4 നോൺ എസി സിംഗിൾ റൂമുകൾ, എസി കോൺഫറൻസ് ഹാൾ, റസ്റ്റോറന്റ്, ലിഫ്റ്റ്, പാർക്കിങ്‌ എന്നിവ സജീകരിച്ചിട്ടുണ്ട്. വർക്കല മണ്ഡലത്തിൽ വി ജോയി എംഎൽഎയുടെ വികസനപ്രവർത്തനങ്ങളിൽ ഒരു പൊൻതൂവൽകൂടിയാണ്‌ റസ്‌റ്റ്‌ ഹ‍ൗസ്‌. ഉദ്‌ഘാടനത്തിൽ വി ജോയി എംഎൽഎ അധ്യക്ഷനാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home