എസ്റ്റേറ്റിന്റെ സ്വന്തം തമ്പിയണ്ണൻ

എസ്റ്റേറ്റ് വാർഡ് എൽഡിഎഫ് സ്ഥാനാർഥി കെ സന്തോഷ് കുമാറിനെ മന്ത്രി വി ശിവൻകുട്ടി ഷാൾ അണിയിക്കുന്നു
സി എസ് രജീഷ്
Published on Dec 04, 2025, 12:00 AM | 1 min read
നേമം ‘
കോർപറേഷൻ എസ്റ്റേറ്റ് വാർഡിൽ ഇത്തവണ നമ്മുടെ സ്വന്തം തമ്പിയണ്ണൻ തന്നെ വിജയിക്കും. കോൺഗ്രസ് – ബിജെപി രഹസ്യബാന്ധവം ജനങ്ങൾ തിരിച്ചറിയും’– എൽഡിഎഫ് സ്ഥാനാർഥി കെ സന്തോഷ് കുമാറിന്റെ വിജയം നാടിനാവശ്യമാണെന്നുറപ്പിക്കുകയാണ് കോൺഗ്രസ് നേമം മണ്ഡലം സെക്രട്ടറിയായിരുന്ന ജോഷി ജേക്കബ്. പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളിലൂടെ വാർഡ് പ്രദേശത്തെ ജനങ്ങൾക്ക് സുപരിചിതമായ മുഖമാണ് ‘തന്പിയണ്ണൻ’ എന്നറിയപ്പെടുന്ന കെ സന്തോഷ് കുമാറിന്റേത്. കർഷക തൊഴിലാളി യൂണിയൻ ഏരിയ എക്സിക്യൂട്ടീവ് അംഗവുമാണ്. കഴിഞ്ഞ അഞ്ചു വർഷക്കാലം ബിജെപി കൗൺസിലറുടെ നേതൃത്വത്തിൽ പിറകോട്ടുപോയ വാർഡിന്റെ വികസനം തിരിച്ചു പിടിക്കാനാണ് എൽഡിഎഫ് പോരാട്ടം.










0 comments