സന്പൂർണ വൈദ്യുതീകരണം യാഥാർഥ്യമാക്കി പാറശാല
അമ്പൂരിയറിഞ്ഞു വൈദ്യുതി വിപ്ലവം

പാറശാല മണ്ഡലെ സന്പൂർണ വൈദ്യുതീകരണം നടപ്പാക്കിയ പരശുവയ്ക്ക ലിലെ വീട്ടിൽ വൈദ്യുതി കണക്ഷൻ സി കെ ഹരീന്ദ്രൻ എംഎൽഎ സ്വിച്ച് ഓൺ ചെയ്യുന്നു (ഫയൽ ചിത്രം)
വെള്ളറട : "തലമുറകളായി ഞങ്ങളുടെ കൂരകളിൽ ഇരുട്ടുമാത്രമായിരുന്നു കൂട്ട്. വന്യമൃഗങ്ങളെ പേടിച്ചും മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിലും കഴിഞ്ഞ ഞങ്ങൾക്ക് ഇതൊരു സ്വപ്നം പോലെയാണ്. മക്കളെ പഠിപ്പിക്കാനും ഭയമില്ലാതെ ഉറങ്ങാനും ഇനി ഞങ്ങൾക്ക് കഴിയും. ഈ വെളിച്ചം കൊണ്ടുവന്ന എൽഡിഎഫ് സർക്കാരിനോടും സി കെ ഹരീന്ദ്രൻ എംഎൽഎയോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല..."- അമ്പൂരി പഞ്ചായത്തിലെ ചാക്കപ്പാറ ഉന്നതിയിലെ വിക്രമൻ കാണി ഉൾവനത്തിൽ വൈദ്യുതി എത്തിയതിന്റെ ആവേശത്തിലാണ്.
പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് വികസനത്തിന്റെ പ്രകാശം പാറശാലയുടെ മലയോരങ്ങളിൽ പടർന്നു. എൽഡിഎഫ് സർക്കാരിന്റെ ജനകീയ വികസന നയവും സി കെ ഹരീന്ദ്രൻ എംഎൽഎയുടെ ഇച്ഛാശക്തിയും ഒത്തുചേർന്നപ്പോൾ പാറശാല മണ്ഡലത്തിൽ വൈദ്യുതി മേഖലയിൽ നടക്കുന്നത് സമാനതകളില്ലാത്ത കുതിപ്പാണ്. എംഎൽഎ ഫണ്ട് ഉൾപ്പെടെ മൂന്ന് കോടി വിനിയോഗിച്ചാണ് അമ്പൂരിയിലെയും പരിസരത്തെയും ദുർഘട മേഖലകളിൽ വൈദ്യുതി എത്തിച്ചത്. പുഴനാട് ഭാവന ഗ്രന്ഥശാലയും വിവിധ സന്നദ്ധ സംഘടനകളും ഈ വികസന യജ്ഞത്തിൽ സർക്കാരിനൊപ്പം കൈകോർത്തു. സർക്കാർ വകയിരുത്തിയിരിക്കുന്നത്:
• ആർഡിഎസ്എസ് പദ്ധതി 16.42 കോടി രൂപയുടെ പ്രവൃത്തികൾ • വെെദ്യുതി പദ്ധതി: 30.18 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ സൗരോർജ പദ്ധതികൾ ഒറ്റനോട്ടത്തിൽ • കൊല്ലയിൽ പഞ്ചായത്ത്: 7 കിലോവാട്ട് പ്ലാന്റ് • പാറശാല ആയുർവേദ ആശുപത്രി: 8 കിലോവാട്ട് പ്ലാന്റ് • പരശുവയ്ക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രം: 7 കിലോവാട്ട് പ്ലാന്റ് • കൊല്ലയിൽ കുടുംബാരോഗ്യ കേന്ദ്രം: 5 കിലോവാട്ട് പ്ലാന്റ് • വെള്ളറട പഞ്ചായത്ത്: 5 കിലോവാട്ട് പ്ലാന്റ് • പാറശാല കൃഷിഭവൻ: 2 കിലോവാട്ട് പ്ലാന്റ്










0 comments