Deshabhimani

അമ്പലത്തിൻകര ഉന്നതിയിലെ കുടിവെള്ളപ്രശ്‌നം പരിഹരിക്കും

അമ്പലത്തിൻകര ഉന്നതിയിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം  പി കെ ബിജുവിന്റെ നേതൃത്വത്തിൽ സിപിഐ എം പ്രവര്‍ത്തകര്‍  
സന്ദർശനം നടത്തുന്നു

അമ്പലത്തിൻകര ഉന്നതിയിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജുവിന്റെ നേതൃത്വത്തിൽ സിപിഐ എം പ്രവര്‍ത്തകര്‍ 
സന്ദർശനം നടത്തുന്നു

avatar
എസ്‌ ഒ ദിനു

Published on Jan 21, 2026, 12:00 AM | 1 min read

കഴക്കൂട്ടം ​

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജുവിന്റെ നേതൃത്വത്തിൽ അമ്പലത്തിൻകര ഉന്നതിയിൽ നേതാക്കളെത്തി. ഓരോ വീട്ടിലും കയറി നാട്ടുകാരുമായി സംവദിച്ചു. സർക്കാരിന്റെ ഇടപെടലിലൂടെ തങ്ങളുടെ ജീവിതത്തിലും ആശ്വാസം ലഭിക്കുന്നുണ്ടെന്ന്‌ സന്ധ്യാ ഭവനിൽ കവിത പറഞ്ഞു. എല്ലാർക്കും പെൻഷൻ കൃത്യമായി കിട്ടുന്നുണ്ട്‌. ആശുപത്രിയിൽ പോയാൽ ചികിത്സയും മരുന്നും ലഭിക്കുന്നുണ്ട്. എന്നാൽ കുടിവെള്ള ക്ഷാമവും വാട്ടർ കണക്ഷനായി കുഴിച്ച റോഡുകളുടെ ശോചനീയാവസ്ഥയും വീടുകളിൽനിന്ന്‌ മലിനജലം റോഡുകളിലേക്ക്‌ ഒഴുകുന്നതിന്റെ ബുദ്ധിമുട്ടുകളും പങ്കുവച്ചു. ബിജെപിയുടെയും യുഡിഎഫിന്റെയും നുണപ്രചാരണങ്ങളിലെ വസ്തുതകൾ നേതാക്കൾ ജനങ്ങളുമായി സംവദിച്ചു. ഉന്നതിയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരംകാണാൻ കൗൺസിലർ എസ് പ്രശാന്തിന്റെ ഇടപെടലുണ്ടാകുമെന്ന്‌ പി കെ ബിജു ഉറപ്പ്‌ നൽകി. ടാങ്ക് സ്ഥാപിച്ച്‌ ഉന്നതിയിൽ കുടിവെള്ളം ഉറപ്പാക്കുമെന്നും നേതാക്കൾ അറിയിച്ചു. സമീപത്തുള്ള പൊതുകിണറും നവീകരിക്കും. ലോക്കൽ സെക്രട്ടറി ആർ ശ്രീകുമാർ, ഷാജിമോൻ, ലെജീന്ദ്രൻ, അമ്പലത്തിൻകര ബിജു തുടങ്ങിയവരും ഗൃഹസന്ദർശനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home