സി കെയ്‌ക്ക് കെട്ടിവയ്ക്കാനുള്ള തുക നൽകി

ജില്ലാ കൈത്തറി സഹകരണ സംഘം അസോസിയേഷൻ രക്ഷാധികാരി ആനാവൂർ നാഗപ്പൻ പാറശാല മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സി കെ ഹരീന്ദ്രന് കെട്ടിവയ്ക്കാനുള്ള തുക കൈമാറുന്നു
പാറശാല
പാറശാല മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സി കെ ഹരീന്ദ്രന് കെട്ടിവയ്ക്കാനുള്ള തുക തിരുവനന്തപുരം ജില്ലാ കൈത്തറി സഹകരണ സംഘം അസോസിയേഷൻ നൽകി. രക്ഷാധികാരി ആനാവൂർ നാഗപ്പൻ അസോസിയേഷൻ പ്രസിഡന്റുകൂടിയായ സി കെ ഹരീന്ദ്രന് തുക കൈമാറി. ജനറൽ സെക്രട്ടറി എം എം ബഷീർ അധ്യക്ഷനായി. സിപിഐ എം പാറശാല ഏരിയ സെക്രട്ടറി എസ് അജയകുമാർ, അസോസിയേഷൻ ഭാരവാഹികളായ വി എസ് ബിനു, ഗോപിനാഥൻ, ഡി സുധാകരൻ, ബാഹുലേയൻ, കൂവളശേരി പ്രഭാകരൻ, എസ് ഐ ബൈജു, സജു, അജിത്, സിപിഐ എം മഞ്ചവിളാകം ലോക്കൽ സെക്രട്ടറി ടി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.










0 comments