ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കം

ടെക്നിക്കൽ ഹൈസ്കൂൾ കായികമേള മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്യുന്നു
കഴക്കൂട്ടം
42–-ാമത് അഖില കേരള ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് കാര്യവട്ടം എൽഎൻസിപിഇയിൽ തുടക്കമായി. മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്തു. വി മുരളീധരൻ എംഎൽഎ അധ്യക്ഷനായി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചെമ്പഴന്തി ഉദയൻ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി ടി മഞ്ജുഷ, എൽഎൻസിപിഇ പ്രിൻസിപ്പൽ ഡോ. സി എസ് സദാനന്ദൻ, ശ്രീകാര്യം ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ട് ഡി എൻ സുരേഷ് കുമാർ, പിടിഎ വൈസ് പ്രസിഡന്റ് ജി കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. 58 ഇനങ്ങളിലായി 725 വിദ്യാർഥികളാണ് മത്സരിക്കുന്നത്. കായികമേള ഞായറാഴ്ച സമാപിക്കും.








0 comments