ad
Deshabhimani

ശിവഗിരി തീർഥാടനകാലം ഇന്ന് സമാപിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 05, 2026, 12:00 AM | 1 min read

വർക്കല​

93–ാ-മത് ശിവഗിരി തീർഥാടനകാലം തിങ്കളാഴ്ച സമാപിക്കും. രാവിലെ 7.30ന് മഹാസമാധി സന്നിധിയിൽ സമൂഹപ്രാർഥന, ഗുരുദേവകൃതികളുടെ ആലാപനം എന്നിവയുണ്ടാകും. എട്ടിന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ധർമപതാക താഴ്ത്തും. ഡിസംബർ 15 മുതൽ ശിവഗിരിയിൽ തീർഥാടന കാലം ആരംഭിച്ചിരുന്നു. മഹാതീർഥാടന ദിനങ്ങളായ ഡിസംബർ 30, 31, ജനുവരി 1 എന്നീ ദിവസങ്ങളിൽ വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, സാങ്കേതിക ശാസ്ത്ര പരിശീലനം എന്നീ വിഷയങ്ങളെ ആസ്പദമാക്കി 15ഓളം സമ്മേളനങ്ങൾ നടന്നു. അക്ഷരശ്ലോക സദസ്സ്‌, ഗുരുദേവ കഥാമൃതം, മഹാ പ്രശ്നോത്തരി, ശ്രീനാരായണ കൽച്ചൂരി സംഗമം, പാരമ്പര്യവൈദ്യ സംഗമം എന്നിവയും വിവിധ പരിപാടികളും കലാപരിപാടികളും അരങ്ങേറി. വിവിധ മേഖലകളിലെ പ്രഗത്ഭർ പ്രഭാഷണങ്ങൾ നടത്തി. ശ്രീനാരായണ ദിവ്യസത്സംഗവും മാധ്യമസമ്മേളനവും തമിഴ്, - കന്നട ശ്രീനാരായണ പ്രസ്ഥാനസംഗമവും സാഹിത്യസമ്മേളനവും ശ്രദ്ധേയമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home