Deshabhimani

ജിഎസ്‌ടി നികുതിനിരക്കിൽ ഇടിവെന്ന്‌ സെമിനാർ

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിൽ ആരംഭിച്ച ദേശീയ സെമിനാറിൽനിന്ന്‌

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിൽ ആരംഭിച്ച ദേശീയ സെമിനാറിൽനിന്ന്‌

വെബ് ഡെസ്ക്

Published on Sep 07, 2026, 11:50 PM | 1 min read

​തിരുവനന്തപുരം

രാജ്യത്തെ ജിഎസ്‌ടി രണ്ടാംഘട്ടത്തിൽ യഥാർഥ നികുതിനിരക്ക്‌ 11.6 ശതമാനത്തിൽനിന്ന്‌ 9.5 ശതമാനമായി കുറഞ്ഞതായി ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിൽ ആരംഭിച്ച ദേശീയ സെമിനാർ. 2022-–23-ൽ 6.07 ശതമാനമായിരുന്ന ജിഎസ്‌ടി–ജിഡിപി അനുപാതം 2025–-26-ൽ 5.96 ശതമാനമായി കുറഞ്ഞതായും എൻഐപിഎഫ്‌പി ഡയറക്ടർ പ്രൊഫ-. കവിതാറാവു ചൂണ്ടിക്കാട്ടി. ചരക്ക് സേവന നികുതി സംവിധാനത്തിന്റെ പരിഷ്കാരങ്ങൾ ചർച്ച ചെയ്യാൻ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിൽ ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിന്റെ (ഐസിഎസ്‌എസ്‌ആർ) സഹകരണത്തോടെയാണ്‌ സെമിനാർ. ഐഎംഎഫ്‌ സീനിയർ ഇക്കണോമിസ്റ്റ്‌ അരവിന്ദ് മോദി അധ്യക്ഷനായി. ഗിഫ്‌റ്റ്‌ ഡയറക്ടർ പ്രൊഫ. കെ ജെ ജോസഫ് സ്വാഗതം പറഞ്ഞു. ആദ്യസെഷനിൽ പ്രൊഫ. സച്ചിദാനന്ദ മുഖർജി, മുൻ ആദായനികുതി കമീഷണർ ആർ മോഹൻ, പ്രൊഫ. സെബാസ്റ്റ്യൻ മോറിസ് എന്നിവരായിരുന്നു പാനലിസ്റ്റുകൾ. ചൊവ്വാഴ്‌ച മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനംചെയ്യും. ഗിഫ്റ്റ്‌ പ്രസിദ്ധീകരണം ‘ഇക്കോണമി ആൻഡ് ഫിസ്കൽ വാച്ച്’ പ്രകാശിപ്പിക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home