തൈക്കാട് സ്കൂളിൽ സയൻസ് പാർക്ക്

തൈക്കാട് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ ഓപ്പൺ സയൻസ് പാർക്ക് മന്ത്രി സി പി ജോൺ ഉദ്ഘാടനംചെയ്യുന്നു
തിരുവനന്തപുരം
തൈക്കാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിനെ രാജ്യാന്തര നിലവാരത്തിലുള്ള എക്സ്പീരിയൻഷ്യൽ ലേണിങ് സെന്ററായി ഉയർത്തുന്നതിന്റെ ഭാഗമായി സജ്ജീകരിച്ച പുതിയ സയൻസ് പാർക്കിന്റെ ഉദ്ഘാടനം നടന്നു. തിരുവനന്തപുരം സ്മാർട്ട് സിറ്റി ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ 20 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്കൂളിൽ അത്യാധുനിക ഓപ്പൺ സയൻസ് പാർക്കും ഇൻഡോർ എക്സ്പീരിയൻഷ്യൽ ലേണിങ് ലാബും സ്ഥാപിച്ചത്. ഇൻഫിനിറ്റി മിറർ മാതൃക പ്രവൃത്തിപ്പിച്ച് മന്ത്രി സി പി ജോൺ സയൻസ് പാർക്ക് ഉദ്ഘാടനം ചെയ്‌തു. പിടിഎ പ്രസിഡന്റ് പി ആർ ഷിജു അധ്യക്ഷനായി. പ്രിൻസിപ്പൽ കെ വി പ്രമോദ്, ജെയിംസ് വർഗീസ്, എം അയ്യപ്പൻ, ജി വേണുഗോപാലൻ, സ്റ്റാഫ് സെക്രട്ടറി വി ആർ അരുൺ, എസ്ആർജി കൺവീനർ അഞ്ജുഷ ദേവി എന്നിവർ സംസാരിച്ചു. സയൻസിലെ സങ്കീർണമായ പ്രധാന തത്വങ്ങൾ വിദ്യാർഥികൾക്ക് നേരിട്ട് കണ്ട് ബോധ്യപ്പെടുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.











0 comments