ad
Deshabhimani

ശാർക്കര പൊങ്കാല

മണിക്കൂറുകൾക്കുള്ളിൽ ക്ഷേത്രപ്പറമ്പ്‌ ക്ലീൻ

ശാർക്കര പറമ്പിൽനിന്ന് ഹരിതകർമസേനാംഗങ്ങൾ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങൾ പ്രസിഡന്റ്‌ 
എസ് സിന്ധുവിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങുന്നു

ശാർക്കര പറമ്പിൽനിന്ന് ഹരിതകർമസേനാംഗങ്ങൾ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങൾ പ്രസിഡന്റ്‌ 
എസ് സിന്ധുവിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on Feb 14, 2026, 03:30 AM | 1 min read

ചിറയിൻകീഴ്

ഹരിതചട്ടം പാലിച്ചുനടത്തിയ ശാർക്കര പൊങ്കാലയിൽ മണിക്കൂറുകൾകൊണ്ട് മാലിന്യം നീക്കംചെയ്ത് ഹരിതകർമസേന. പൊങ്കാലയ്ക്ക് ശേഷം വിശാലമായ ക്ഷേത്രപ്പറമ്പിൽ ഉപേക്ഷിക്കപ്പെട്ട മാലിന്യങ്ങളാണ് നീക്കം ചെയ്തത്. മുന്‍വര്‍ഷങ്ങളില്‍ 100ലധികം ചാക്ക് പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഇക്കുറി 46 ചാക്ക് പ്ലാസ്റ്റിക് മാലിന്യംമാത്രമാണ് ഉണ്ടായിരുന്നത്‌. 50 മൈക്രോണിൽ താഴെയുള്ള സഞ്ചികളും വെള്ളക്കുപ്പികളുമായിരുന്നു അധികവും. ഹരിതചട്ടം പാലിച്ച്‌ പൊങ്കാല അര്‍പ്പിക്കണമെന്ന ബോധവല്‍ക്കരണവും പ്രചാരണവും ഫലം കണ്ടു. ഹരിതകർമസേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ് സിന്ധു, വൈസ് പ്രസിഡന്റ്‌ വി വിജയകുമാർ, വികസന സ്ഥിരംസമിതി അധ്യക്ഷ ജ്യോതിലക്ഷ്മി, എച്ച് ഐ മഹാലക്ഷ്മി, ഹരിതകേരളം ബ്ലോക്ക്‌ കോ– ഓർഡിനേറ്റർ ബി ലില്ലി എന്നിവർ ഏറ്റുവാങ്ങി എംസിഎഫിലേക്ക് മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home