'സർഗം 2026'ന് നാളെ തിരിതെളിയും

തിരുവനന്തപുരം: കേരള സർവകലാശാലാ ജീവനക്കാരുടെ കലാ-സാസ്‌കാരിക സംഘടനയായ 'ധമനി' സംഘടിപ്പിക്കുന്ന സംസ്ഥാനതല കലോത്സവം 'സർഗം 2026'ന് നാളെ തുടക്കമാകും. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.15ന് കേരള സർവകലാശാലാ സെനറ്റ് ഹാളിൽ ചലച്ചിത്ര താരം മാലാ പാർവതി കലോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ കലോത്സവത്തിൽ കേരളത്തിലെ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരാണ് മാറ്റുരയ്ക്കുന്നത്.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ വിവിധ സർക്കാർ ഓഫീസുകളിൽ നിന്നും സർവകലാശാലകളിൽ നിന്നുമായി 25-ഓളം ടീമുകൾ പങ്കെടുക്കും. ഏപ്രിൽ 21, 22 തീയതികളിലായി നടക്കുന്ന ചലച്ചിത്ര ഗാനാലാപന (ഡ്യുയറ്റ്) മത്സരമാണ് കലോത്സവത്തിലെ പ്രധാന ആകർഷണം. ജീവനക്കാരുടെ സർഗ്ഗാത്മക ശേഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ധമനി ഈ സംസ്ഥാനതല മത്സരത്തിന് വേദിയൊരുക്കുന്നത്. കലോത്സവത്തോടനുബന്ധിച്ച് ഏപ്രിൽ 27 ന് കാര്യവട്ടം ക്ലിഫിലെ സി വി രാമൻ ഹാളിൽ വച്ച് മോണോ ആക്‌ട് മത്സവും 29, 30 തീയതികളിൽ കേരളസർവകലാശാല സെന റ്റ്ഹാളിൽ വച്ച് ഗ്രൂപ്പ് ഡാൻസ് മത്സരവും നടക്കും.










0 comments