‘സർഗം 2026’ കലോത്സവം: മോണോ ആക്ട് മത്സരം സംഘടിപ്പിച്ചു

ഒന്നാം സ്ഥാനം നേടിയ പി പി ഷിഷാന്ത് കുമാർ
തിരുവനന്തപുരം: കേരള സർവകലാശാല ജീവനക്കാരുടെ കലാ-സാസ്കാരിക സമിതിയായ ‘ധമനി’യുടെ നേതൃത്വത്തിൽ ‘സർഗം 2026’ സംസ്ഥാന കലോത്സവത്തിലെ മോണോ ആക്ട് മത്സരം സംഘടിപ്പിച്ചു. സർവകലാശാല കാര്യവട്ടം ക്യാമ്പസിലെ സി വി രാമൻ ഹാളിൽ (ക്ലിഫ് ബിൽഡിംഗ്) ആയിരുന്നു മത്സരം. സർവകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റുഡന്റ്സ് സർവീസസ് ഡയറക്ടർ ഡോ. ആർ സിദ്ദിഖ് മത്സരം ഉദ്ഘാടനം ചെയ്തു.
മത്സരത്തിൽ കേരള കാർഷിക സർവകലാശാലയിലെ പി പി ഷിഷാന്ത് കുമാർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 3000 രൂപയും ട്രോഫിയുമാണ് സമ്മാനം. ഗവ.സെക്രട്ടേറിയറ്റിലെ വീണ രണ്ടാം സ്ഥാനം നേടി. 2000 രൂപയും ട്രോഫിയുമാണ് സമ്മാനം. ഗവ.സെക്രട്ടേറിയറ്റിലെ ബോബിയ്ക്കാണം മൂന്നാം സ്ഥാനം. 1000 രൂപയും ട്രോഫിയുമാണ് സമ്മാനം.
വിജയികൾക്ക് ചലച്ചിത്ര – മിമിക്രി കലാകാരൻ എ എസ് ജോബി സമ്മാനവിതരണം നടത്തി. സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡി എൻ അജയ് ആശംസകൾ അറിയിച്ചു. കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് സന്തോഷ് ജി നായർ സമാപനചടങ്ങിൽ അധ്യക്ഷത വഹിക്കുകയും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡി അനിൽകുമാർ സ്വാഗതം ആശംസിക്കുകയും ചെയ്തു. യൂണിയൻ ജനറൽ സെക്രട്ടറി എ എസ് സജിത് ഖാൻ, ‘ധമനി’ പ്രസിഡന്റ് എസ് സജു എന്നിവർ സംസാരിച്ചു. കാര്യവട്ടം ക്യാമ്പസിലെ യൂണിയൻ കൺവീനർ എ കെ അഭിലാഷ് കൃതഞ്ജത അറിയിച്ചു.
കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് കേരളത്തിലെ സർക്കാർ, അർധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്കായി കലോത്സവം സംഘടിപ്പിക്കുന്നത്.










0 comments