ad
Deshabhimani

സർഗം 2026: സംസ്ഥാനതല മോണോആക്ട് മത്സരം ഇന്ന് കാര്യവട്ടം ക്യാമ്പസിൽ

sargam 2026
വെബ് ഡെസ്ക്

Published on Apr 27, 2026, 03:17 PM | 1 min read

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജീവനക്കാരുടെ കലാ-സാംസ്കാരിക സമിതിയായ ‘ധമനി’ സംഘടിപ്പിക്കുന്ന ‘സർഗം 2026’ സംസ്ഥാന കലോത്സവത്തിന് ഇന്ന് വേദിയുണരും. കലോത്സവത്തിന്റെ ഭാഗമായുള്ള മോണോആക്ട് മത്സരം ഏപ്രിൽ 27 തിങ്കളാഴ്ച ഉച്ചയ്ക്ക് 1.15-ന് കാര്യവട്ടം ക്യാമ്പസിലെ സി.വി. രാമൻ ഹാളിൽ നടക്കും. കേരളത്തിലെ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരാണ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി കലാപ്രതിഭകൾ മത്സരത്തിൽ പങ്കെടുക്കും. സമ്മാനവിവരം ഒന്നാം സമ്മാനം: 3,000 രൂപയും ട്രോഫിയും രണ്ടാം സമ്മാനം: 2,000 രൂപയും ട്രോഫിയും മൂന്നാം സമ്മാനം: 1,000 രൂപയും ട്രോഫിയും പ്രശസ്ത സിനിമാ-മിമിക്രി താരം ജോബി എ എസ് വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിക്കും. യൂണിവേഴ്സിറ്റി ജീവനക്കാരുടെ സർഗ്ഗാത്മക ശേഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home