‘സർഗം 2026’ന് തുടക്കമായി

സർഗം 2026 കലോത്സവത്തിന് മാലാ പാർവതി തിരിതെളിക്കുന്നു
തിരുവനന്തപുരം: കേരള സർവകലാശാലാ ജീവനക്കാരുടെ കലാ-സാസ്‌കാരിക സംഘടനയായ 'ധമനി' സംഘടിപ്പിക്കുന്ന 'സർഗം 2026' കലോത്സവത്തിന് തുടക്കമായി. ചലച്ചിത്രതാരം മാലാ പാർവതി കലോത്സവം ഉദ്ഘാടനം ചെയ്തു
കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ‘ധമനി’ കേരളത്തിലെ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്കായി കലോത്സവം സംഘടിപ്പിക്കുന്നത്.
സർവകലാശാല സെനറ്റ്ഹാളിൽ നടന്ന ചടങ്ങിൽ സിൻഡിക്കേറ്റ് അംഗം ഡി എൻ അജയ് ആശംസകൾ അറിയിച്ചു. എംപ്ലോയീസ യൂണിയൻ ജനറൽ സെക്രട്ടറി എ എസ് സജിത് ഖാൻ, പ്രസിഡന്റ് സന്തോഷ് ജി നായർ, ‘ധമനി’ പ്രസിഡന്റ് സജു എസ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡി അനിൽകുമാർ എന്നിവർ സന്നിഹിതരായിരുന്നു.
ഒന്നാംദിനം നടന്ന ചലച്ചിത്രഗാനാലാപനം (ഡ്യുയറ്റ്) മത്സരത്തിൽ 13 ടീമുകൾ പങ്കെടുത്തു. ഒന്നാം സ്ഥാനം നേടുന്നവർക്ക് 5,000 രൂപയും ട്രോഫിയും രണ്ടാം സ്ഥാനം നേടുന്നവർക്ക് 3,000 രൂപയും ട്രോഫിയും മൂന്നാം സ്ഥാനം നേടുന്നവർക്ക് 2,000 രൂപയും ട്രോഫിയുമാണ് സമ്മാനം. സംഗീതസംവിധായകനും ഗായകനുമായ കാവാലം ശ്രീകുമാർ സമ്മാനദാനം നിർവ്വഹിക്കും. അന്വേഷണങ്ങൾക്ക്: സജു എസ് (കൺവീനർ)– 8893244445.










0 comments