ക്വാണ്ടം എക്സിബിഷൻ: വിദ്യാർഥികൾക്ക് ശാസ്ത്ര ഉപന്യാസ മത്സരം

തിരുവനന്തപുരം: ജില്ലയിലെ ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി, കോളേജ് വിദ്യാർഥികൾക്ക് മലയാളത്തിൽ ശാസ്ത്ര ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. ക്വാണ്ടം ശതാബ്ദി ആഘോഷത്തോട് അനുബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, ലൂക്ക സയൻസ് പോർട്ടൽ, കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല, ഗവ. വിമൻസ് കോളേജ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്.
ഫെബ്രുവരി 19 മുതൽ 24 വരെ ഗവ. വിമൻസ് കോളേജിൽ നടക്കുന്ന ക്വാണ്ടം സെഞ്ചുറി സയൻസ് എക്സിബിഷന്റെ ഭാഗമാണു മത്സരം. എച്ച്എസ്, എച്ച്എസ്എസ് വിദ്യാർഥികൾക്ക് ‘ആറ്റത്തിന്റെ ചരിത്ര’വും കോളേജ് വിദ്യാർഥികൾക്കു ‘ക്വാണ്ടം ശതാബ്ദിയുടെ പ്രസക്തി’യുമാണു വിഷയങ്ങൾ. വിജയികൾക്കുള്ള സമ്മാനം എക്സിബിഷൻ വേളയിൽ നല്കും. രചന 1500 വാക്കിൽ കവിയരുത്. രജിസ്ട്രേഷൻ ഫീസ് ഇല്ല.
ഉപന്യാസങ്ങൾ വിദ്യാലയത്തിന്റെ മേധാവിയുടെ സാക്ഷ്യപത്രത്തോടുകൂടി 2026 ഫെബ്രുവരി 15-നു മുമ്പായി കൺവീനർ (അനുബന്ധപരിപാടി), ക്വാണ്ടം സെഞ്ചുറി എക്സിബിഷൻ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, പരിഷത്ത് ഭവൻ, ചെട്ടികുളങ്ങര യുപിഎസിനു സമീപം, ചെട്ടികുളങ്ങര, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ ലഭിക്കണം. [email protected]ലേക്ക് ഇ-മെയിലിലും അയയ്ക്കാം. വിവരങ്ങൾക്ക് 9048505637 എന്ന നമ്പരിൽ വിളിക്കാം.










0 comments