‘ക്വാണ്ടം സെഞ്ച്വറി’ പ്രദർശനം നാളെ സമാപിക്കും
വിസ്മയങ്ങൾ കാണാൻ തിരക്കേറുന്നു

തിരുവനന്തപുരം
ക്വാണ്ടം മെക്കാനിക്സിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഗവ. വിമൻസ് കോളേജിൽ സംഘടിപ്പിച്ചിട്ടുള്ള ‘ക്വാണ്ടം സെഞ്ച്വറി’ ശാസ്ത്ര പ്രദർശനം ചൊവ്വാഴ്ച സമാപിക്കും. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, ലൂക്ക സയൻസ് പോർട്ടൽ, കുസാറ്റ്, വിമൻസ് കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രദർശനം. ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്നും കോളേജുകളിൽനിന്നുമായി അയ്യായിരത്തിലധികംപേർ ഇതിനോടകം പ്രദർശനം കണ്ടുകഴിഞ്ഞു. ക്വാണ്ടം ചരിത്രം, ഇന്ത്യൻ ശാസ്ത്രജ്ഞർ, ക്വാണ്ടം ബയോളജി , ലേസർ തുടങ്ങി ഒന്പത് വിഭാഗങ്ങളിലായി വിപുലമായ വിവരശേഖരം ഒരുക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണശാലയായ സേണിലെ കാഴ്ചകൾ വെർച്വൽ റിയാലിറ്റിയിലൂടെ കാണാനുള്ള അവസരം വിദ്യാർഥികൾക്ക് ആവേശമാണ്. ഡിബിടി സ്റ്റാർ പദ്ധതിയുടെ ഭാഗമായി കോളേജിലെ വിവിധ സയൻസ് ലാബുകളും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിട്ടുണ്ട്. ചൊവ്വ വൈകിട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. ചടങ്ങിൽ പ്രമുഖ ശാസ്ത്രജ്ഞ ഡോ. ടെസി തോമസ് മുഖ്യാതിഥിയാകും.










0 comments