ad
Deshabhimani

ജില്ലാപഞ്ചായത്ത്‌

പ്രസിഡന്റ്‌ വി പ്രിയദർശിനി 
വൈസ്‌ പ്രസിഡന്റ്‌ ബി പി മുരളി

ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത ബി പി മുരളിക്ക് 
പ്രസിഡന്റ് വി പ്രിയദർശിനി പൂച്ചെണ്ട് നൽകുന്നു  ​

ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത ബി പി മുരളിക്ക് 
പ്രസിഡന്റ് വി പ്രിയദർശിനി പൂച്ചെണ്ട് നൽകുന്നു ​

വെബ് ഡെസ്ക്

Published on Dec 28, 2025, 12:40 AM | 1 min read

തിരുവനന്തപുരം

ജില്ലാപഞ്ചായത്തിന്റെ ഒന്പതാമത് പ്രസിഡന്റായി വി പ്രിയദർശിനി ചുമതലയേറ്റു. ജില്ലാപഞ്ചായത്ത് ഹാളിൽ ശനി രാവിലെയായിരുന്നു പ്രസിഡന്റ്‌ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്‌. 15 വോട്ട്‌ നേടിയാണ് വി പ്രിയദർശിനി തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫിന്റെ ആഗ്നസ് റാണിക്ക് 13 വോട്ട് ലഭിച്ചു. എൽഡിഎഫ്‌ സ്ഥാനാർഥിയായി കല്ലമ്പലം ഡിവിഷനെ പ്രതിനിധാനം ചെയ്‌താണ്‌ വി പ്രിയദർശിനി വിജയിച്ചത്‌. നാവായിക്കുളം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിയായി വിജയിച്ച ബി പി മുരളിയെ വൈസ്‌ പ്രസിഡന്റായി തെരഞ്ഞെടുത്തു. 13 വോട്ട്‌ നേടിയ യുഡിഎഫ് അംഗം സജിത് മുട്ടപ്പലത്തിനെതിരെ 15 വോട്ട്‌ ബി പി മുരളി നേടി. പ്രിയദർശിനിക്ക്‌ കലക്ടർ അനുകുമാരി സത്യവാചകം ചൊല്ലിക്കൊടുത്തു. ബി പി മുരളിക്ക്‌ പ്രിയദർശിനിയും സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന്‌ ഇരുവരും ചുമതലകൾ ഏറ്റെടുത്തു. മന്ത്രി വി ശിവൻകുട്ടി, സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി, എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, ഡി കെ മുരളി, ജി സ്റ്റീഫൻ, സിപിഐ എം മുതിർന്ന നേതാവ് ആനാവൂർ നാഗപ്പൻ, ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റ് ഡി സുരേഷ്‌കുമാർ, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ തുടങ്ങിയവരും പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home