പ്രതിധ്വനി വനിതാ ഫോറത്തിന്റെ വനിതാദിനാഘോഷം: ടെക്നോപാർക്കിൽ വനിതാ റാലി

തിരുവനന്തപുരം : അന്താരാഷ്ട്ര വനിതാദിനാഘോഷങ്ങളുടെ ഭാഗമായി പ്രതിധ്വനി വനിതാ ഫോറം, ജില്ലാ വനിതാ ശിശു വികസന വകുപ്പുമായി ചേർന്ന് കഴക്കൂട്ടത്ത് സംഘടിപ്പിച്ച “She Owns the Night” നൈറ്റ് വോക്കിൽ 500ലധികം വനിത ഐടി ജീവനക്കാർ പങ്കെടുത്തു.
തിരുവനന്തപുരം ജില്ലാ കലക്ടർ അനു കുമാരി, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ എന്നിവരുടെ സാന്നിധ്യത്തിൽ പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു. പ്ലകാർഡുകളുമായി കഴക്കൂട്ടം എജെ ഹോസ്പിറ്റലിന് സമീപത്ത് നിന്ന് ആരംഭിച്ച റാലി ടെക്നോപാർക്ക് ഫേസ്–1 ക്യാമ്പസിലേക്കാണ് മുന്നേറിയത്. ആംഫി തിയേറ്ററിൽ സമാപിച്ച റാലിയിൽ കലക്ടർ അനു കുമാരി പങ്കെടുത്തു. റൈഡേഴ്‌സ് ആയ വിഷ്ണുജയും മാളവികയും എൻഫീൽഡ് ബൈക്കിൽ റാലിക്ക് നേതൃത്വം നൽകി.
പ്രതിധ്വനി വനിതാ ഫോറം കൺവീനർ ശ്രീനി ഡോണി, വനിത ഫോറം എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രശാന്തി പി എസ്, സുജിത എസ്, ബിനു, ജിഷ, ഇന്ദു, ഷിൻസി, അഞ്ജു ഡേവിഡ്, അശ്വതി, അഖില എന്നിവരും തസ്‌നീം പി എസ് (ജില്ലാ വനിതാ ശിശു വികസന ഓഫീസർ), കവിത (ICDS പ്രോഗ്രാം ഓഫീസർ) , നീതു എസ് സൈനു (ജില്ലാ മിഷൻ കോർഡിനേറ്റർ, SANKALP) എന്നിവർ റാലിക്കു നേതൃത്വം നൽകി. തുടർന്ന് ടെക്നോപാർക്ക് ആംഫി തിയേറ്ററിൽ ഡിജെ നൈറ്റ് പരിപാടി അരങ്ങേറി.










0 comments