ad
Deshabhimani

പ്രതിധ്വനി ഫുട്ബോൾ ടൂർണമെന്റ്: നോക്കൗട്ട് മത്സരങ്ങൾക്ക് തുടക്കം

prathidhwani
വെബ് ഡെസ്ക്

Published on Sep 12, 2026, 01:45 PM | 1 min read

തിരുവനന്തപുരം : ഐടി മേഖലയിലെ വലിയ ഫുട്ബോൾ മാമാങ്കമായ പ്രതിധ്വനി 7s – Season 9ന്റെ നോക്കൗട്ട് മത്സരങ്ങൾക്ക് ഇന്ന് ടെക്നോപാർക്ക് ഗ്രൗണ്ടിൽ തുടക്കം. ഇന്നും നാളെയുമായി നടക്കുന്ന നോക്കൗട്ട് മത്സരങ്ങളിൽ നിന്ന് 16 ടീമുകൾ രണ്ടാം റൗണ്ടിലേക്ക് കടക്കും. 100ലധികം ഐടി കമ്പനികളിൽ നിന്നുള്ള 106 ടീമുകളും 2,500ലധികം ഐടി പ്രൊഫഷണലുകളും പങ്കാളികളായ ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച 32 ടീമുകളാണ് നോക്കൗട്ടിൽ ഏറ്റുമുട്ടുന്നത്. ഈ മത്സരങ്ങളിൽ വിജയിക്കുന്ന 16 ടീമുകൾ 32 ടീമുകൾ അണിനിരക്കുന്ന രണ്ടാം റൗണ്ടിലേക്ക് മുന്നേറും.


മുൻ ഇന്ത്യൻ ഗോൾകീപ്പർ കെ ടി ചാക്കോയാണ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തത്. Raviz Hotels & Resorts, Yoode Promotions എന്നിവയുടെ സഹകരണത്തോടെയാണ് പ്രതിധ്വനി രണ്ട് മാസം നീളുന്ന ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home