തപാൽ ജീവനക്കാർ ധർണ നടത്തി

ഓൾ ഇന്ത്യാ പോസ്റ്റൽ അഡ്മിനിസ്ട്രേറ്റീവ് എംപ്ലോയീസ് യൂണിയൻ നേതൃത്വത്തിൽ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ഓഫീസിനുമുന്നിൽ നടന്ന ധർണ
തിരുവനന്തപുരം
നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസിന്റെ (എൻഎഫ്‌പിഇ) അംഗീകാരം റദ്ദാക്കിയതിനെതിരെയും റാഞ്ചി ഹൈക്കോടതിയുടെ അനുകൂലമായ ഉത്തരവിനിടയിലും അംഗീകാരം പുനഃസ്ഥാപിക്കാതെ അന്യായമായി നീട്ടുന്ന കേന്ദ്രത്തിന്റെയും ഡിപ്പാർട്ട്മെന്റിന്റെയും നടപടിയിൽ പ്രതിഷേധിച്ചും ജീവനക്കാർ ധർണ നടത്തി. ഓൾ ഇന്ത്യാപോസ്റ്റൽ അഡ്മിനിസ്ട്രേറ്റീവ് എംപ്ലോയീസ് യൂണിയൻ കേരള സർക്കിളിന്റെ നേതൃത്വത്തിൽ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ഓഫീസിന് മുന്നിലാണ് പ്രതിഷേധം. സംസ്ഥാന സെക്രട്ടറി മുഹമ്മദ് മാഹിൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പ്രശോഭ് അധ്യക്ഷനായി. അനന്തു, രാഹുൽ തുടങ്ങിയവർ സംസാരിച്ചു.










0 comments