ലോക ഫാർമസിസ്റ്റ് ദിനം ആചരിച്ചു

ഫാർമസ്യൂട്ടിക്കൽ അസോസിയേഷൻ കേരള ഘടകവും മർ ദിയസ്‌ക്കോറൊസ് ഫാർമസി കോളേജും ചേർന്ന് സംഘടിപ്പിച്ച ലോക ഫാർമസിസ്റ്റ് ദിനാചരണം കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്‌ഘാടനംചെയ്യുന്നു
തിരുവനന്തപുരം
ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അസോസിയേഷൻ കേരള ഘടകവും തിരുവനന്തപുരം മർ ദിയസ്‌ക്കോറൊസ് ഫാർമസി കോളേജും ചേർന്ന് ലോക ഫാർമസിസ്റ്റ് ദിനം ആചരിച്ചു. അലത്തറ മദർ ദിയസ്‌ക്കോറൊസ് ഫാർമസി കോളേജിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി. ഫാർമ എക്സലൻസ് അവാർഡ് നേടിയ കൊല്ലം ഓച്ചിറയിലെ സാംസ് മെഡിക്കൽ ഹാളിലെ ഫാർമസിസ്‌റ്റ് ജോൺ കെ എബ്രഹാം, ഡിഫാം റാങ്ക് ജേതാക്കളായ എൻ എ ഷിബിന, ആരതി സി നായർ എന്നിവർക്കും ഉപഹാരം നൽകി. അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ സി ഡി മഹേഷ്, എ ജെ കോളേജ് ഓഫ് ഫാർമസി പ്രിൻസിപ്പൽ പ്രൊ-ഫ. ഡി സുനിൽകുമാർ, ഇന്ത്യൻ ഫർമസിസ്റ്റിക്കൽ അസോസിയേഷൻ കേരള പ്രസിഡന്റ് ഡോ പി ജയശേഖർ, ഡി അനിൽകുമാർ, ഫാദർ എബ്രഹാം തോമസ്, പ്രൊഫ. റേച്ചൽ മാത്യു, എൽ ആർ ജയരാജ്, സുശീലൻ നായർ, എൻ ശുഭ എന്നിവർ സംസാരിച്ചു. തിരുവനന്തപുരം ഗവ. കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസിലെ ഡോ. എം എസ് പ്രശാന്ത് ക്ലാസ് എടുത്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. പ്രീജ ജി പിള്ള സ്വാഗതവും ഡിസി പകൽക്കുറി നന്ദിയും പറഞ്ഞു.










0 comments