പെരുങ്കടവിളയിലുണ്ട് പെരിയ കാഴ്‌ചകൾ

പെരുങ്കടവിള ബഡ്സ് സ്കൂൾ
എസ് സജു
Published on Nov 07, 2025, 12:00 AM | 1 min read
നെയ്യാറ്റിൻകര
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ വികസന നേട്ടങ്ങളുടെ പെരുമഴയിൽ പെരുങ്കടവിള പഞ്ചായത്ത്. പ്രസിഡന്റ് എസ് സുരേന്ദ്രന്റെയും വൈസ് പ്രസിഡന്റ് എസ് ബിന്ദുവിന്റെയും നേതൃത്വത്തിലുള്ള ഭരണസമിതിയാണ് വികസന പദ്ധതികൾ യാഥാർഥ്യമാക്കിയത്. പ്രകടനപത്രികയിൽ പ്രധാന വാഗ്‌ദാനമായ പൊതുകളിക്കളം യാഥാർഥ്യമാകുകയാണ്. 56 ലക്ഷം ചെലവഴിച്ച് പഴമലയിൽ 36 സെന്റ് വസ്തു വാങ്ങിയാണ് കളിക്കളം ഒരുക്കുന്നത്. മൂന്നുകോടി രൂപ ചെലവിൽ പെരുങ്കടവിള ജങ്‌ഷന് സമീപം മൾട്ടി പർപ്പസ് കൺവൻഷൻ സെന്റർ നിർമാണം പുരോഗമിക്കുന്നു. പെരുങ്കടവിള ആശുപത്രി സമാനതകളില്ലാത്ത നേട്ടങ്ങളാണ് കഴിഞ്ഞ 5 വർഷംകൊണ്ട് കൈവരിച്ചത്. അത്യാവശ്യ സൗകര്യം പോലുമില്ലാതെ കിടന്ന ആശുപത്രിയിൽ ബഹുനില കെട്ടിടം നിർമിച്ചു. ആധുനിക ലാബ് ഉപകരണങ്ങൾ ഉൾപ്പെടെ വാങ്ങി.
പ്രധാന പദ്ധതികൾ
• മൾട്ടി പർപ്പസ് കൺവൻഷൻ സെന്റർ • ബഡ്സ് സ്കൂളിന് പുതിയ മന്ദിരം • പഴമലയിൽ പൊതുകളിസ്ഥലം • പഞ്ചായത്ത് ആശുപത്രിക്ക് പുതിയ ബഹുനില മന്ദിരം, ആധുനിക ലാബ് ഉപകരണങ്ങൾ വാങ്ങി • എൽപി സ്കൂളുകളിൽ പ്രഭാത ഭക്ഷണ പദ്ധതി നടപ്പാക്കി • സ്കൂളുകളിൽ വർണക്കൂടാരം പദ്ധതി • പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി സഹപാഠി പദ്ധതി • 25 അങ്കണവാടികൾക്ക് കെട്ടിടം നിർമിച്ച് ജില്ലയിൽ ഒന്നാമതായി • ആയയിൽ ആയുർവേദ ആശുപത്രിക്ക് പുതിയ മന്ദിരം നിർമിച്ചു. ഒപി ആരംഭിച്ചു • മണലുവിള ഹോമിയോ ആശുപത്രിക്ക് ലാബ് സൗകര്യം • പെരുമ്പാലൂർ ലക്ഷംവീട് പാലം പൂർത്തിയായി •വഴിയോര വിശ്രമ കേന്ദ്രം സ്ഥാപിച്ചു • 25 കേന്ദ്രങ്ങളിൽ മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു • അണമുഖത്ത് ഓപ്പൺ ജിം, വയോജന പാർക്ക് എന്നിവ സ്ഥാപിച്ചു










0 comments