പാലോട് കാർഷിക കലാമേളയും കന്നുകാലിച്ചന്തയും ഇന്നുമുതൽ

നെടുമങ്ങാട്
പാലോട് മേളയ്ക്കും കന്നുകാലിച്ചന്തയ്ക്കും ശനിയാഴ്ച തുടക്കമാകും. 10 ദിവസം നീളുന്ന മേളയ്ക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒന്പതിന് സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു തിരിതെളിക്കും. വൈകിട്ട് പൊതുയോഗത്തിൽ മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യും. മടത്തറയിൽനിന്ന് പാലോട് വരെ വിളംബര മിനി മാരത്തൺ സംഘടിപ്പിച്ചു. സെമിനാറുകൾ, പുസ്തകമേള, സാംസ്കാരിക സമ്മേളനം, കാവ്യമേള, മെഡിക്കൽ ക്യാമ്പുകൾ, ശരീരസൗന്ദര്യ മത്സരം, ഓലമെടയൽ മത്സരം, കർഷകസംഗമം, കാർഷിക മത്സരങ്ങൾ, അമേച്വർ നാടകമത്സരം, സൈനികർക്ക് ആദരം, കായിക മത്സരങ്ങൾ, വിൽക്കലാ മേള, മണികിലുക്കം -നാടൻപാട്ട്, കർഷക അവാർഡ് ദാനം, യുവജന സംവാദം തുടങ്ങിയ പരിപാടികളുണ്ടാകും. കന്നുകാലിച്ചന്ത 10 ദിവസവും പ്രവർത്തിക്കും. മത്സ്യകന്യകയുടെ കൊട്ടാരം, ഹൊറർ ഹൗസ്, മോട്ടോർ എക്സ്പോ, അമ്യൂസ്‌മെന്റ് പാർക്ക്, അക്വാ ഷോ എന്നിവയുമുണ്ടാകും. സമാപന സമ്മേളനം മന്ത്രി ജി ആർ അനിൽ ഉദ്‌ഘാടനം ചെയ്യും. ഭാരവാഹികൾ ഡി രഘുനാഥൻ നായർ, എം ഷെഹ്നാസ്, പാപ്പനംകോട് അനി, വി എസ് പ്രമോദ്, ജോൺകുട്ടി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.









0 comments