ad
Deshabhimani

ഓട്ടികെയർ ബ്ലൂ റൂം ഉദ്‌ഘാടനം

പാങ്ങപ്പാറ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ മെന്റലി ചലഞ്ച്ഡിലെ ഓട്ടികെയർ ബ്ലൂ റൂം മന്ത്രി വി ശിവൻകുട്ടി 
ഉദ്ഘാടനം ചെയ്യുന്നു

പാങ്ങപ്പാറ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ മെന്റലി ചലഞ്ച്ഡിലെ ഓട്ടികെയർ ബ്ലൂ റൂം മന്ത്രി വി ശിവൻകുട്ടി 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 05, 2026, 02:50 AM | 1 min read

കഴക്കൂട്ടം​

പാങ്ങപ്പാറ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ മെന്റലി ചലഞ്ച്ഡിലെ ഓട്ടികെയർ ബ്ലൂ റൂം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്‌തു. പൊതുവിദ്യാഭ്യാസ വകുപ്പിൽനിന്നുള്ള ഗ്രാന്റുകൊണ്ടുമാത്രം പ്രവർത്തിക്കുന്ന സ്ഥാപനത്തെ ഭിന്നശേഷിക്കാർക്കായുള്ള ഒരു അപെക്സ് ഇൻസ്റ്റിറ്റ്യൂട്ടാക്കി ഉയർത്തി രാജ്യത്തിലെ മികച്ച കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഓട്ടിസം, എഡിഎച്ച്ഡി എന്നിവയുള്ള കുഞ്ഞുങ്ങളുടെ ദൈനംദിന പരിശീലനത്തിനായി 34 ലക്ഷത്തോളം രൂപ വിനിയോഗിച്ച് ‘ഓട്ടികെയർ ബ്ലൂ റൂം’ എന്ന അത്യാധുനിക സാങ്കേതിക വിദ്യയും സ്ഥാപിച്ചു. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷനായി. കൗൺസിലർ എസ് എസ് സന്ധ്യാറാണി, എസ്ഐഎംസി ഡയറക്ടർ എസ് ബിന്ദു, രജിസ്ട്രാർ എം വി സവിത, എം സലിൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home