ad
Deshabhimani

വേണം അടിസ്ഥാനസ‍ൗകര്യം

സെൻട്രൽ സ്‌റ്റേഷനിൽ പ്രതിദിനം ലക്ഷം യാത്രക്കാർ

റെയിൽവേ സ്റ്റേഷനിലെ എസ്കലേറ്ററിലൂടെ അടുത്ത പ്ലാറ്റ്ഫോമിലേക്ക് പോകാനുള്ള 
യാത്രക്കാരുടെ തിരക്ക്

റെയിൽവേ സ്റ്റേഷനിലെ എസ്കലേറ്ററിലൂടെ അടുത്ത പ്ലാറ്റ്ഫോമിലേക്ക് പോകാനുള്ള 
യാത്രക്കാരുടെ തിരക്ക്

avatar
സുനീഷ്‌ ജോ

Published on May 16, 2026, 12:00 AM | 1 min read

തിരുവനന്തപുരം

തലസ്ഥാനത്തെ പ്രധാന സ്‌റ്റേഷനായ തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഷൻ യാത്രക്കാരുടെ എണ്ണത്തിലും നന്പർ വൺ. ശരാശരി 95,365 യാത്രക്കാരാണ്‌ ദിവസം സ്‌റ്റേഷനിൽ എത്തുന്നത്‌. വർഷത്തിൽ 3,48,08080 യാത്രക്കാർ. ഇതിലൂടെ 319.16 കോടി രൂപ വരുമാനവും നേടി. 2025–2026 സാന്പത്തികവർഷത്തെ കണക്കാണിത്‌. ദക്ഷിണ റെയിൽവേയിൽ ചെന്നൈ സെൻട്രൽ, എഗ്‌മൂർ, താംബരം, കോയന്പത്തൂർ സ്‌റ്റേഷനുകൾ മാത്രമാണ്‌ യാത്രക്കാരുടെ എണ്ണത്തിൽ സെൻട്രൽ സ്‌റ്റേഷന്‌ മുന്നിലുള്ളത്‌.മധുര ജങ്‌ഷനിൽ പ്രതിദിനം 50821, ദിണ്ഡിഗലിൽ 15141, നാഗർകോവിൽ ജങ്‌ഷനിൽ 14141 പേരുംമാത്രമാണ്‌. അതേസമയം കൊല്ലം, ആലപ്പുഴ, എറണാകുളം ജങ്‌ഷൻ, എറണാകുളം ട‍ൗൺ, ആലുവ, തൃശൂർ എന്നിവിടങ്ങളിൽ വലിയ തിരക്കാണ്‌. ദേശീയപാത വികസനം നടക്കുന്നതിനാൽ കൂടുതൽപേർ ട്രെയിൻയാത്ര തെരഞ്ഞെടുക്കുന്നുണ്ട്‌. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഷനിൽ ഒരാഴ്‌ച കഴിഞ്ഞിട്ടും എസ്‌കലേറ്റർ പ്രവർത്തനസജ്ജമാക്കാൻ അധികൃതർ തയ്യാറായിട്ടില്ല. സ്‌റ്റേഷനുകളിലെ അടിസ്ഥാനസ‍ൗകര്യം മെച്ചപ്പെടുത്തണമെന്നും കൂടുതൽ ട്രെയിൻ അനുവദിക്കണമെന്ന ആവശ്യത്തിനും വരുമാനവും യാത്രക്കാരുടെ എണ്ണവും ബലം നൽകും. തിരുവനന്തപുരം റെയിൽവേ ഡിവിഷന്‌ കീഴിൽ 104 സ്‌റ്റേഷനുകളാണ്‌ ഉള്ളത്‌. ഇവ ഒരുപോലെ റെയിൽവേയ്‌ക്ക്‌ വരുമാനം ഉണ്ടാക്കിക്കൊടുക്കുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home