കലക്ടറേറ്റില്‍ ഓണം വിപണനമേള ആരംഭിച്ചു

കുടപ്പനക്കുന്ന് സിവില്‍സ്റ്റേഷനില്‍ ആരംഭിച്ച സ്വാപ് ഷോപ്പ് കലക്ടര്‍ അനുകുമാരി സന്ദർശിക്കുന്നു
തിരുവനന്തപുരം
കലക്ടറേറ്റ് സ്റ്റാഫ് വെല്‍ഫെയര്‍ ആന്‍ഡ് റിക്രിയേഷന്‍ ക്ലബ്ബിന്റെ നേതൃത്വത്തിൽ കലക്ടറേറ്റില്‍ ഓണംവിപണന മേള ആരംഭിച്ചു. കലക്ടര്‍ അനുകുമാരി ഉദ്ഘാടനം ചെയ്തു. രാവിലെ 10 മുതല്‍ വൈകിട്ട് ഏഴുവരെയാണ് മേള. 23ന് സമാപിക്കും. കുത്താമ്പുള്ളി കൈത്തറി വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ, സൗന്ദര്യ വർധക ഉൽപ്പന്നങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, ആഭരണങ്ങള്‍, വിവിധ മൺപാത്രങ്ങൾ, കളിപ്പാട്ടങ്ങള്‍, രാജസ്ഥാന്‍ കരകൗശല വസ്തുക്കൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ മേളയിലുണ്ട്. സ്റ്റാര്‍ ബുക്‌സിന്റെ പുസ്തക മേളയുമുണ്ട്. പഴയത് മാറ്റിയെടുക്കാം സ്വാപ് ഷോപ്പിലൂടെ കൈവശമുള്ള കേടുവരാത്ത വസ്ത്രങ്ങൾ സ്വാപ് ഷോപ്പിലൂടെ മാറ്റിയെടുക്കാം. വസ്ത്രങ്ങൾ വൃത്തിയുള്ളതായിരിക്കണം. ഇഷ്ടമുള്ള വസ്ത്രങ്ങൾ തെരഞ്ഞെടുക്കാനും സൗകര്യമുണ്ട്.








0 comments