പിറന്നാൾ ദിനത്തിലിനി ‘പച്ചക്കറി മധുരം’

വെയിലൂർ ഗവ. ഹൈസ്കൂളിലെ മിഠായിക്ക് പകരം പച്ചക്കറിക്കിറ്റ് ക്യാമ്പയിനിൽ പച്ചക്കറി കിറ്റ് കൈമാറുന്നു
തിരുവനന്തപുരം
പിറന്നാൾ ദിവസം ഒന്നാം ക്ലാസുകാരി റിസാന ഫാത്തിമ സ്കൂളിലെത്തിയത് രണ്ട് വലിയ പച്ചക്കറിക്കിറ്റുകളുമായാണ്. അച്ഛനോടൊപ്പം ക്ലാസിലെത്തി നേരെ പാചകപ്പുരയിലേക്ക്. പച്ചക്കറികൾ സ്കൂളിലെ പാചകത്തൊഴിലാളികളെ ഏൽപ്പിച്ചു. ബുധനാഴ്‌ച പിറന്നാൾ ആഘോഷിച്ച ഇതേ ക്ലാസിലെ മുഹമ്മദ് റിസ്വാനും എത്തിയത് പച്ചക്കറികളുമായി. പിറന്നാളിന് മധുരം വേണ്ട, പ്രകൃതിയോടലിഞ്ഞ് പച്ചക്കറിക്കിറ്റ് മതിയെന്ന സ്കൂളിന്റെ നിർദേശം കുട്ടികളാകെ തുടരുകയാണ്. വെയിലൂർ ഗവ. ഹൈസ്കൂളിലാണ് വിദ്യാർഥികൾക്ക് പുതുവഴി നെയ്യുന്ന പദ്ധതിക്ക് തുടക്കമിട്ടത്. ഇതിലൂടെ, സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് കൈത്താങ്ങൊരുക്കുകയും ചെയ്യാം. ക്ലാസ് പിടിഎ യോഗത്തിലാണ് പ്രഥമാധ്യാപിക വേറിട്ട ആശയം രക്ഷിതാക്കളുടെ മുന്നിൽവച്ചത്. രക്ഷിതാക്കളും വിദ്യാർഥികളും ഒട്ടും മടിക്കാതെ ഇത് നെഞ്ചിലേറ്റി. പ്ലാസ്‌റ്റിക്കിൽ പൊതിഞ്ഞ മധുരം കിട്ടിയില്ലെങ്കിലും പുതിയ തുടക്കത്തിൽ കുട്ടികളും ഹാപ്പി.











0 comments