Deshabhimani

(നി)ശബ്ദം –ടെക്സ്ചേഴ്സ് ഓഫ് സെെലൻസ് പ്രദര്‍ശനം തുടങ്ങി

വൈലോപ്പിള്ളി സംസ്കൃതിഭവനിൽ നടക്കുന്ന അശ്വതി അരവിന്ദാക്ഷന്റെ  (നി)ശബ്ദം എക്സിബിഷനിൽനിന്ന്
വെബ് ഡെസ്ക്

Published on Aug 11, 2026, 12:00 AM | 1 min read

തിരുവനന്തപുരം

ചിത്രകാരിയും അധ്യാപികയുമായ അശ്വതി അരവിന്ദാക്ഷന്റെ ഇൻസ്‌റ്റലേഷൻ ആർട്ട്‌ ശ്രദ്ധേയമാകുന്നു. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ കേരള ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിലാണ്‌ (നി)ശബ്ദം –ടെക്സ്ചേഴ്സ് ഓഫ് സെെലൻസ് എന്ന പ്രദര്‍ശനം. പൂർണമായും പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് തയ്യാറാക്കിയ 20 മിക്സ്ഡ് മീഡിയ ഇൻസ്റ്റലേഷനാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. ഓരോ വസ്തുവിന്റെയും ഘടനയും രൂപവും സ്ത്രീജീവിതങ്ങളുടെ ആത്മഗതങ്ങളോട് സംവദിക്കുന്നവയാണ്. പ്രദർശനം കാണാൻ ഗ്യാലറിയിലെത്തുന്നവർക്ക്‌ തങ്ങളുടെ ഉള്ളിലെ നിശ്ശബ്ദതയെ ഓർത്തുനോക്കാനും നൂലിഴകളിൽ ഒരു കെട്ടിട്ട്‌ അതിനെ പങ്കുവയ്ക്കാനും അവസരമുണ്ട്‌. പ്രേക്ഷകരിൽ പലരും തങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങളെ തന്റെ കലാസൃഷ്ടികളോട് ചേർത്തുവയ്ക്കുന്ന കാഴ്ചകൾക്ക്‌ സാക്ഷിയായെന്ന്‌ അശ്വതി പറഞ്ഞു. നീറമൺകര എൻഎസ്എസ് വനിതാ കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസറാണ് അശ്വതി. രാവിലെ 10 മുതൽ ആറുവരെയുള്ള പ്രദർശനം 12ന്‌ സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home