എൻജിഒ യൂണിയൻ പബ്ലിക് ഓഫീസ് ഏരിയ സമ്മേളനം
അഖിലേന്ത്യ പണിമുടക്ക് വിജയിപ്പിക്കുക

കേരള എൻജിഒ യൂണിയൻ പബ്ലിക് ഓഫീസ് ഏരിയ സമ്മേളനം സംസ്ഥാന സെക്രട്ടറി സീമ എസ് നായർ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
ഫെബ്രുവരി 12ലെ അഖിലേന്ത്യ പണിമുടക്ക് വിജയിപ്പിക്കാൻ മുഴുവൻ ജീവനക്കാരും അണിചേരണമെന്ന് കേരള എൻജിഒ യൂണിയൻ പബ്ലിക് ഓഫീസ് ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി സീമ എസ് നായർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എസ് തുഷാർ അധ്യക്ഷനായി. സെക്രട്ടറി വി പി രാജേഷ് റിപ്പോർട്ടും ട്രഷറർ എസ് സിനി കണക്കും അവതരിപ്പിച്ചു. സൗത്ത് ജില്ലാ സെക്രട്ടറി ഷിനുറോബർട്ട്, പ്രസിഡന്റ് ജി ഉല്ലാസ്കുമാർ, സംസ്ഥാന കമ്മിറ്റിയംഗം മാത്യു എം അലക്സ്, ജില്ലാ ഭാരവാഹികളായ കെ ആർ സുഭാഷ്, ആർ വി രമ്യ, ജെ ശ്രീമോൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എസ് തുഷാർ (പ്രസിഡന്റ്), ടി എസ് നിപിൻ, വി പ്രവീണ (വൈസ് പ്രസിഡന്റുമാർ), വി പി രാജേഷ് (സെക്രട്ടറി), എസ് എസ് അജയകുമാർ, എസ് ഷാനു (ജോയിന്റ് സെക്രട്ടറിമാർ), എസ് സിനി (ട്രഷറർ), എം ജെ നൈദി (വനിത സബ്കമ്മിറ്റി കൺവീനർ).










0 comments