Deshabhimani

മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റം

എൻജിഒ യൂണിയൻ പ്രതിഷേധം

NGO.jpg

തദ്ദേശവകുപ്പ് ആസ്ഥാനത്ത് നടന്ന പ്രതിഷേധം യൂണിയൻ സംസ്ഥാന സെക്രട്ടറി പി പി സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 08, 2026, 12:01 AM | 1 min read

തിരുവനന്തപുരം

തദ്ദേശവകുപ്പിൽനിന്ന്‌ സീനിയർ ക്ലർക്കുമാരെ മാനദണ്ഡവിരുദ്ധമായി കൂട്ടത്തോടെ സ്ഥലംമാറ്റിയതിനെതിരെ എൻജിഒ യൂണിയൻ നേതൃത്വത്തിൽ പ്രതിഷേധിച്ചു. തദ്ദേശവകുപ്പ് ആസ്ഥാനത്തും ജോയിന്റ് ഡയറക്ടർ ഓഫീസിനുമുന്നിലും പ്രതിഷേധ പ്രകടനം നടത്തി. തദ്ദേശവകുപ്പ് ആസ്ഥാനത്ത് നടന്ന പ്രതിഷേധം യൂണിയൻ സംസ്ഥാന സെക്രട്ടറി പി പി സന്തോഷ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം സൗത്ത് ജില്ലാ സെക്രട്ടറി ഷിനു റോബർട്ട് സംസാരിച്ചു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം രഞ്ജിനി, ജെ ശ്രീമോൻ, കെ ആർ സന്തോഷ് എന്നിവർ പങ്കെടുത്തു.ജോയിന്റ് ഡയറക്ടർ ഓഫീസിനുമുന്നിൽ നടന്ന പ്രതിഷേധം തിരുവനന്തപുരം സൗത്ത് ജില്ലാ സെക്രട്ടറി ഷിനു റോബർട്ട് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സുഭാഷ് കെ യു നായർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home