കാര്യവട്ടം ഗവ. യുപി സ്കൂളിൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

കാര്യവട്ടം ഗവ. യുപി സ്കൂളിലെ ഇരുനില കെട്ടിടവും വർണക്കൂടാരവും മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു
കഴക്കൂട്ടം
കേരളത്തിന്റെ പൊതുവിദ്യാഭ്യാ സരംഗം ലോകത്തിന് തന്നെ മാതൃകയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. കാര്യവട്ടം ഗവ. യുപി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഓരോ പദ്ധതിയും വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുകയാണ്. 101 വര്‍ഷത്തെ പഴക്കമുള്ള വിദ്യാലയങ്ങൾപോലും ഇന്ന് ഹൈടെക് സൗകര്യങ്ങളിലാണ്. പുതിയ കെട്ടിടങ്ങള്‍ കേവലം ഇഷ്ടികയും സിമന്റും കൊണ്ടുള്ള നിര്‍മിതിയല്ല, മറിച്ച് വരുംതലമുറയുടെ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കാനുള്ള ഇടമാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷനായി. മൂന്നുകോടി രൂപയിലാണ് പുതിയ കെട്ടിടം നിർമിച്ചത്. അഞ്ച് ക്ലാസ് മുറികൾ, ലാബ് സൗകര്യം, സ്റ്റാഫ് റൂം, ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ് എന്നീ സൗകര്യങ്ങളുണ്ട്. സ്റ്റാര്‍സ് പദ്ധതിപ്രകാരം സ്‌കൂളിലെ പ്രീ പ്രൈമറി കുട്ടികള്‍ക്കായുള്ള വര്‍ണക്കൂടാരം, ആസ്റ്റര്‍ ക്യാപിറ്റല്‍ പ്രോജക്ടിന്റെ ഭാഗമായി ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ നിര്‍മിച്ച് നല്‍കിയ കുട്ടികളുടെ പാര്‍ക്ക് എന്നിവ കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ദീപ സുരേഷ്, ഡോ. ബി നജീബ്, ബിന്ദു ജോൺസ്, ആർഎസ് ഹരികൃഷ്ണൻ, ഡോ. ഉണ്ണികൃഷ്ണൻ പാറയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.










0 comments