ad
Deshabhimani

ഇടിഞ്ഞാർ, പേരയം സ്കൂളുകൾക്ക് പുതിയ കെട്ടിടം

ഇടിഞ്ഞാർ, പേരയം സ്കൂളുകളുടെ കെട്ടിടങ്ങൾ  മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 15, 2025, 02:46 AM | 1 min read

പാലോട്

വാമനപുരം മണ്ഡലത്തിലെ ഇടിഞ്ഞാർ ഗവ. ട്രൈബൽ ഹൈസ്കൂൾ, പേരയം യുപി സ്കൂളുകളിലെ കെട്ടിടങ്ങൾ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഡി കെ മുരളി എംഎൽഎ അധ്യക്ഷനായി. പ്ലാൻ ഫണ്ടിൽനിന്ന്‌ ഒരു കോടി രൂപ വീതം ചെലവിട്ടാണ് സ്കൂളുകൾക്ക് കെട്ടിടം നിർമിച്ചത്. ഇതോടൊപ്പം കൊല്ലായിൽ ഗവ. എൽപി സ്കൂളിൽ പഞ്ചായത്ത് വികസന ഫണ്ടിൽനിന്ന് 35 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച സ്കൂൾ ഓഡിറ്റോറിയം ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ജി കോമളം, ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എം എസ് സിയാദ്, കലയാപുരം അൻസാരി, സോഫി തോമസ്, ജോൺകുട്ടി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home