ad
Deshabhimani

നിയമന നിരോധനം പിൻവലിക്കുക: ദേശീയ സമ്പാദ്യപദ്ധതി ഏജന്റ്സ് അസോ.

ദേശീയ സമ്പാദ്യപദ്ധതി ഏജന്റ്സ്‌ അസോസിയേഷൻ ജില്ലാ സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം 
സി എസ്‌ സുജാത ഉദ്ഘാടനം ചെയ്യുന്നു

ദേശീയ സമ്പാദ്യപദ്ധതി ഏജന്റ്സ്‌ അസോസിയേഷൻ ജില്ലാ സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം 
സി എസ്‌ സുജാത ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 11, 2026, 12:00 AM | 1 min read

തിരുവനന്തപുരം

ദേശീയ സമ്പാദ്യപദ്ധതി ഏജന്റുമാരുടെ നിയമന നിരോധനം പിൻവലിക്കണമെന്ന് ദേശീയ സമ്പാദ്യപദ്ധതി ഏജന്റ്സ്‌ അസോസിയേഷൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.  സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സി എസ്‌ സുജാത ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പാതിരിപ്പള്ളി എസ് കൃഷ്ണകുമാരി അധ്യക്ഷയായി. സെക്രട്ടറി ജയകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. സിഐടിയു ജില്ലാ പ്രസിഡന്റ് ആർ രാമു, കല്ലറ മധു, സുമ, ഷീലാകുമാരി, രാജാമണി എന്നിവർ സംസാരിച്ചു. 70 വയസ്സുകഴിഞ്ഞ ഏജന്റുമാരെയും മികച്ച പ്രകടനം നടത്തിയവരെയും ആദരിച്ചു. ഏജന്റുമാരുടെ നേട്ടങ്ങളെയും പ്രശ്നങ്ങളെയുംകുറിച്ച് നാഷണൽ സേവിങ്സ് ഡയറക്ടർ എം മഹേഷ് ക്ലാസെടുത്തു. 
ഭാരവാഹികൾ: പാതിരിപ്പള്ളി എസ് കൃഷ്ണകുമാരി (പ്രസിഡന്റ്), എൽ ജയകുമാരി (സെക്രട്ടറി), വി രാജാമണി (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home