എൽഡിഎഫ് മണ്ഡലം വികസന സന്ദേശ ജാഥ

വട്ടിയൂർക്കാവ് മണ്ഡലം വികസന സന്ദേശ ജാഥ മന്ത്രി വി ശിവൻകുട്ടി ജാഥാ ക്യാപ്റ്റൻ വി കെ പ്രശാന്ത് എംഎൽഎയ്ക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു
പേരൂർക്കട
എൽഡിഎഫ് വട്ടിയൂർക്കാവ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ വി കെ പ്രശാന്ത് എംഎൽഎ നയിക്കുന്ന മണ്ഡലം വികസന സന്ദേശ ജാഥയ്ക്ക് തുടക്കമായി. കുടപ്പനക്കുന്നിൽ മന്ത്രി വി ശിവൻകുട്ടി ജാഥാ ക്യാപ്റ്റന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സിപിഐ ലോക്കൽ സെക്രട്ടറി മുരുകൻ അധ്യക്ഷനായി. സിപിഐ മണ്ഡലം സെക്രട്ടറി വട്ടിയൂർക്കാവ് ശ്രീകുമാർ വൈസ് ക്യാപ്റ്റനും സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ ശശാങ്കൻ മാനേജരുമായ ജാഥ ആദ്യ ദിനം നാലാഞ്ചിറ, എൻസിസി റോഡ്, മുട്ടട, കണ്ണമ്മൂല, കുന്നുകുഴി എന്നിവിടങ്ങളിൽ പര്യടനം നടത്തി പൊട്ടക്കുഴിയിൽ സമാപിച്ചു. സമാപന സമ്മേളനം എൽഡിഎഫ് നേതാവ് തോമസ് ജോർജ് ഉദ്ഘാടനം ചെയ്തു. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാംഗങ്ങളായ എം ജി മീനാംബിക, ബി ബിജു, എം പി റസ്സൽ, ജി രാധാകൃഷ്ണൻ, കെ ദേവകി, ജയശ്ചന്ദ്രൻ കല്ലിംഗൽ, പി എസ് നായിഡു, കല്ലട നാരായണപിള്ള, തമ്പാനൂർ രാജീവ്, വട്ടിയൂർക്കാവ് അനിൽ, ബി സതീഷ് കുമാർ, മേലത്തുമേലെ രാജൻ, കല്ലുമല രവി, ശ്രീജിത്ത് സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. രണ്ടാം ദിനം ജാഥ നന്ദൻകോട് ജങ്‌ഷനിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗം എം ജി രാഹുൽ ഉദ്ഘാടനം ചെയ്യും. സമാപനം പേരൂർക്കടയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. കഴക്കൂട്ടം കടകംപള്ളി സുരേന്ദ്രൻ എംഎൽഎ നയിക്കുന്ന എൽഡിഎഫ് കഴക്കൂട്ടം മണ്ഡലം വികസന സന്ദേശ ജാഥ ശനിയാഴ്ച തുടങ്ങും. രാവിലെ 8.30ന് കാട്ടായിക്കോണത്ത് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാർ ഉദ്ഘാടനം ചെയ്യും. രണ്ടുദിവസങ്ങളിലായി നടക്കുന്ന ജാഥ ശനി കാട്ടായിക്കോണത്തുനിന്ന് ആരംഭിച്ച് ആനന്ദേശ്വരം, കാര്യവട്ടം, ചന്തവിള, കഴക്കൂട്ടം, ആറ്റിൻകുഴി വഴി തമ്പുരാൻ മുക്കിൽ സമാപിക്കും. ഞായർ അരശുംമൂടുനിന്ന് ആരംഭിച്ച് വായനശാല ജങ്‌ഷൻ, മെഡിക്കൽ കോളേജ്, മണ്ണന്തല, ഞാണ്ടൂർകോണം, കല്ലമ്പള്ളി വഴി ഉള്ളൂർ സമാപിക്കും. മണ്ഡലം സെക്രട്ടറി സി ലെനിൻ, ചെയർമാൻ ചന്തവിള മധു, സിപിഐ എം ഏരിയ സെക്രട്ടറി ഡി രമേശൻ, പുഷ്കരകുമാർ, എസ് മനോഹരൻ, പ്രസന്നകുമാർ, എ അഴകേശൻ, സബീർ തൊളിക്കുഴി തുടങ്ങിയവർ ജാഥ അംഗങ്ങളാണ്. കോവളം വികസന സന്ദേശ ജാഥയോടനുബന്ധിച്ച് എൽഡിഎഫ് കോവളം മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന വാഹനജാഥ ശനി രാവിലെ വെങ്ങാനൂർ ജങ്‌ഷനിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി എസ് ഹരികുമാർ ഉദ്ഘാടനം ചെയ്യും. സിപിഐ എം കോവളം ഏരിയ സെക്രട്ടറി എസ് അജിത് ക്യാപ്റ്റനും സിപിഐ മണ്ഡലം സെക്രട്ടറി സിന്ധുരാജൻ മാനേജരുമായ ജാഥ വൈകിട്ട് ഊക്കോട്ട് സമാപിക്കും. സമാപനയോഗം സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അരുൺ ഉദ്ഘാടനം ചെയ്യും.










0 comments