ad
Deshabhimani

ഇന്റർ യൂണിവേഴ്സിറ്റി സ്റ്റാഫ് ബാഡ്മിൻ്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

kueu Inter-University Staff Badminton Tournament : Veterinary University team

പുരുഷ വിഭാഗം ഡബിൾസ് ചാമ്പ്യന്മാരായ വെറ്റിനറി യൂണിവേഴ്സിറ്റി ടീം

വെബ് ഡെസ്ക്

Published on Apr 25, 2026, 06:38 PM | 1 min read

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇൻ്റർ യൂണിവേഴ്സിറ്റി സ്റ്റാഫ് ബാഡ്മിന്റൺ ടൂർണമെൻ്റ് സംഘടിപ്പിച്ചു. ഏപ്രിൽ 24, 25 തീയതികളിൽ തിരുവനന്തപുരം പൊലീസ് സ്റ്റേഡിയം ബാഡ്മിന്റൺ കോർട്ടിൽ സംഘടിപ്പിച്ച മത്സരത്തിൽ കേരളത്തിലെ വിവിധ സർവകലാശാലകളിൽ നിന്നുമായി 50 ടീമുകൾ പങ്കെടുത്തു.


ബാഡ്മിന്റൺ ഡബിൾസ് (മെൻസ്) മത്സരത്തിൽ വെറ്റിനറി സർവകലാശാലയിലെ റോജിൻ രാജ് & രഞ്ജിത് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിലെ സാനു ലൂയിസ് & നിഷാന്ത് ടീമിനാണ് രണ്ടാം സ്ഥാനം.


ഡബിൾസ് (വിമൺസ്) വിഭാഗത്തിൽ വിനീത & ശരണ്യ (കേരള സർവകലാശാല) ടീം ഒന്നാം സ്ഥാനവും സ്വാതി & അനില (കുസാറ്റ്) ടീം രണ്ടാം സ്ഥാനവും നേടി. മിക്സഡ് ഡബിൾസ് വിഭാഗത്തിൽ റെജിൻ രാജ് & അമല (എം ജി യൂണിവേഴ്സിറ്റി) ടീം ഒന്നാം സ്ഥാനവും അഭിനേഷ് & ശരണ്യ (കേരള സർവകലാശാല) ടീം രണ്ടാം സ്ഥാനവും നേടി.


ഒന്നാം സ്ഥാനം നേടിയവർക്ക് 6,000 രൂപയും ട്രോഫിയും രണ്ടാം സ്ഥാനം നേടിയവർക്ക് 4,000 രൂപയും ട്രോഫിയും മൂന്നും നാലും സ്ഥാനക്കാർക്ക് ട്രോഫിയുമാണ് സമ്മാനം. വിജയികൾക്ക് തിരുവനന്തപുരം നഗരസഭ കൗൺസിലർ അഡ്വ. എസ് പി ദീപക് സമ്മാനവിതരണം നിർവ്വഹിച്ചു. ചടങ്ങിൽ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി എ എസ് സജിത്ത് ഖാൻ അധ്യക്ഷനായി. സ്പോർട്സ് കമ്മിറ്റി ചെയർമാൻ ഡി വിപിൻ സ്വാഗതം ആശംസിച്ചു. സിൻഡിക്കേറ്റ് അംഗം ഡി എൻ അജയ് ആശംസയും കൺവീനർ പി എസ് മനു സതീഷ് കൃതജ്ഞത അറിയിക്കുകയും ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home