ad
Deshabhimani

കെടിസിടി സ്കൂൾ ഇനി റഷ്യയിലും താരം

Russion school
വെബ് ഡെസ്ക്

Published on Jun 07, 2025, 01:40 AM | 1 min read

വർക്കല

കല്ലമ്പലം കെടിസിടി ഹയർ സെക്കൻഡറി സ്കൂൾ റഷ്യയിലും താരമാകുന്നു. "ഫ്രൈഡേ’ എന്ന റഷ്യൻ വിനോദ ചാനലിലെ യാത്രാ പരമ്പരയിൽ കെടിസിടിയും ഭാഗമാകും. ചാനലിന്റെ യാത്രാ പരമ്പര ‘റൂസ്സോ എക്സ്പ്രസോ'യുടെ എപ്പിസോഡിന്റെ ചിത്രീകരണം സ്കൂളിൽ പൂർത്തിയായി. കോടിയിലധികം കാഴ്‌ചക്കാരുള്ള ചാനലാണ്‌ ഫ്രൈഡേ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പുതുമയുള്ള സ്ഥലങ്ങൾ പരിചയപ്പെടുത്തുന്ന പരമ്പരയാണ് ‘റൂസ്സോ എക്സ്പ്രസോ'. ഇന്ത്യ സന്ദർശിക്കുന്ന റഷ്യൻ സംഘം അക്കാദമിക്‌ മേഖലയിലും സാങ്കേതിക മേഖലയിലും മികവുകാട്ടുന്ന കെടിസിടിയെ ചിത്രീകരണത്തിനായി തെരഞ്ഞെടുക്കുകയായിരുന്നു. കുട്ടികളുടെ സ്നേഹസ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ടീം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടീച്ചറായ ഐറിസുമായും സംവദിച്ചു. സ്കൂളിന്റെ മികവുകൾ കാമറയിൽ പകർത്തി. അവതാരക അല്ല മിഖീവ, മേക്കപ്പ് ആർട്ടിസ്റ്റ് അന്ന ആൻഡ്രിവിന, കാമറമാൻ വിതാലി മദേയ്, എഡിറ്റർ പാവൽ കോൾ ബാസിൻ, പ്രൊഡ്യൂസർ അലക്സാട്ര ഡെനോവ തുടങ്ങിയവരാണ്‌ സംഘത്തിലുള്ളത്‌. സ്കൂൾ ചെയർമാൻ എ നഹാസ്, കൺവീനർ യു അബ്ദുൽ കലാം, പ്രിൻസിപ്പൽ എം എസ് ബിജോയ്, പ്രധാനാധ്യാപകരായ പി സജി, എം എൻ മീര എന്നിവർ സംഘത്തെ സ്വീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home