ad
Deshabhimani

കെഎസ്ആർടിസി മുന്നേറുന്നത് 
ടിക്കറ്റുനിരക്ക്‌ വർധിപ്പിക്കാതെ: മന്ത്രി

ഡ്രൈവിങ് സ്കൂളും പ്രവേശന കവാടവും പുതിയ സർവീസുകളും 
മന്ത്രി കെ ബി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Feb 03, 2026, 12:03 AM | 1 min read

നെടുമങ്ങാട്

നയാപൈസയുടെ ചാർജ് വർധനയില്ലാതെയാണ് കെഎസ്‌ആർടിസി വർധിതവീര്യത്തോടെ മുന്നേറുന്നതെന്ന് മന്ത്രി കെ ബി ഗണേഷ്‌ കുമാർ. നെടുമങ്ങാട് ഡിപ്പോയിലെ ഡ്രൈവിങ് സ്കൂളിന്റെയും നവീകരിച്ച യാർഡിന്റെയും പുതിയ പ്രവേശനകവാടത്തിന്റെയും ദീർഘദൂര സർവീസുകളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫ് സർക്കാരിന്റെ നിയന്ത്രണത്തിൽ അത്ഭുതകരവും ആശാവഹവുമായ മാറ്റങ്ങളാണ് കെഎസ്ആർടിസിയിൽ സംഭവിച്ചത്. സുഗമവും ലാഭകരവും ആഡംബരവുമുള്ള യാത്രയും സൗകര്യവും പ്രദാനം ചെയ്താണ് വളർച്ച കൈവരിക്കാനായത്. റോഡുകളൊക്കെ നവീകരിക്കപ്പെട്ടതോടെ വാഹനങ്ങളുടെ നിരന്തരമുള്ള കേടുപാടുകൾക്കും പരിഹാരമായി. ആ തിളക്കമാണ് സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള യൂണിറ്റുകളിലും പൊതുനിരത്തുകളിലും ഇന്ന്‌ കാണുന്നത്‌. അത് തുടരേണ്ടത് സർക്കാരിന്റെ മാത്രമല്ല, നാടിന്റെകൂടി ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. നെടുമങ്ങാട്-– പറശ്ശിനിക്കടവ്, നെടുമങ്ങാട്- – മാനന്തവാടി സർവീസുകളാണ് തുടങ്ങിയത്. മന്ത്രി ജി ആർ അനിൽ അധ്യക്ഷനായി. നെടുമങ്ങാട് നഗരസഭാ ചെയർമാൻ ആർ ജയദേവൻ, ലക്ഷ്മി സുരാജ്, എസ് എസ് ബിജു, സി സാബു, എം ശ്രീകേശ്, സബീന ബീവി, ലിസി വിജയൻ, കെ പി പ്രമോഷ്, പാട്ടത്തിൽ ഷെരീഫ്, പ്രമോജ്‌ ശങ്കർ, ജെ കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home