ഡ്രഗ്സ് കൺട്രോൾവകുപ്പിൽ പുതിയ തസ്തികകൾ
കെജിഒഎ ആഹ്ലാദപ്രകടനം നടത്തി

കെജിഒഎ ഡ്രഗ്സ് കൺട്രോളറുടെ ഓഫീസിനുമുന്നിൽ സംഘടിപ്പിച്ച ആഹ്ലാദപ്രകടനം സംസ്ഥാന സെക്രട്ടറിയറ്റംഗം എസ് ദിലീപ് ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ 12 പുതിയ തസ്തിക അനുവദിച്ച സംസ്ഥാന സർക്കാർ നടപടിയെ സ്വാഗതം ചെയ്ത് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ. സർക്കാർ നടപടിയിൽ സന്തോഷം പ്രകടിപ്പിച്ച് ഡ്രഗ്സ് കൺട്രോളറുടെ ഓഫീസിനു മുന്നിൽ കെജിഒഎ സംസ്ഥാന കമ്മിറ്റി ആഹ്ലാദ പ്രകടനം നടത്തി. കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റംഗം എസ് ദിലീപ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ആർ മനോജ് കുമാർ, ഡോ. ആനന്ദ് ആർ കൃഷ്ണൻ, വി എൻ നന്ദകുമാർ, ഡോ. ശ്രീദേവി തുടങ്ങിയവർ സംസാരിച്ചു.









0 comments