ad
Deshabhimani

കെജിഒഎ വജ്രജൂബിലി സമ്മേളനം: പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു

കെജിഒഎ വജ്രജൂബിലി സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ എം വി നികേഷ്‌ കുമാർ സംസാരിക്കുന്നു

കെജിഒഎ വജ്രജൂബിലി സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ എം വി നികേഷ്‌ കുമാർ സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Oct 13, 2025, 01:50 AM | 1 min read

തിരുവനന്തപുരം

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വജ്ര ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് ജില്ലയിലെ നാലു കേന്ദ്രങ്ങളിൽ "ദി റിയൽ കേരള സ്റ്റോറി - കേരളം: നേട്ടങ്ങളും നോട്ടങ്ങളും' എന്ന വിഷയത്തിൽ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു. ഗവ. എൻജിനിയറിങ്‌ കോളേജ് സിജിപിയു ഓഡിറ്റോറിയത്തിൽ "വികസന വിസ്‌ഫോടനത്തിന്റെ ഒമ്പതു വർഷങ്ങൾ' വിഷയത്തിൽ മാധ്യമപ്രവർത്തകൻ എം വി നികേഷ്‌ കുമാർ സംസാരിച്ചു. സൗത്ത് ജില്ലാ പ്രസിഡന്റ് അജയ്കുമാർ അധ്യക്ഷനായി. കെജിഒഎ സംസ്ഥാന സെക്രട്ടറിമാരായ ജയൻ പി വിജയൻ, ശരത് ചന്ദ്ര ലാൽ, സിഇടി പ്രിൻസിപ്പൽ ഡോ. സുരേഷ്, എം എസ്‌ ലിംന, ഡോ. പ്രവീൺ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home