കെജിഒഎ ഏരിയ സമ്മേളനം

കെജിഒഎ തിരുവനന്തപുരം സിവിൽ സ്റ്റേഷൻ ഏരിയ പൊതുസമ്മേളനം വി കെ പ്രശാന്ത് എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സിവിൽ സ്റ്റേഷൻ ഏരിയ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സിജി സോമരാജൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി എസ് പ്രദീപ് കുമാർ അധ്യക്ഷനായി. സെക്രട്ടറി പ്രശാന്ത് പി നായർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ അസിം കെ വരവുചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം പി എസ് മനോജ്, വി ജ്യോതിസ്, എ ടി കെ സുരേഷ് എന്നിവർ സംസാരിച്ചു. പൊതുസമ്മേളനം വി കെ പ്രശാന്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പ്രശാന്ത് പി നായർ അധ്യക്ഷനായി. സി കെ ഷിബു, ഇ നിസാമുദ്ദീന്‍, കെ അസിം എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: പ്രശാന്ത് പി നായർ (പ്രസിഡന്റ്), കെ അസീം (സെക്രട്ടറി), എ ടി കെ സുരേഷ് (ട്രഷറർ), വി ജ്യോതിസ്, മേഘ ചന്ദ്രൻ (വൈസ് പ്രസിഡന്റ്), ഡോ. റിജോ രാജൻ, അശോക് സി (ജോയിന്റ് സെക്രട്ടറി), ജി ആർ അമൃത ലക്ഷ്മി (വനിതാ കമ്മിറ്റി കൺവീനർ). കേന്ദ്രസർക്കാരിൽനിന്ന് കേരളത്തിന് ലഭിക്കേണ്ട സാമ്പത്തിക വിഹിതങ്ങളും ഗ്രാന്റുകളും അനുവദിക്കണമെന്ന് കെജിഒഎ എൻജി. കോളേജ് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് പി പി സുധാകരൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ആർ അജയകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ പ്രശോഭ് കെ പ്രസാദ് വരവുചെലവ് കണക്കുകൾ അവതരിപ്പിച്ചു. ഭാരവാഹികൾ: ഡോ. എസ് എ ബിനുഷ് (പ്രസിഡന്റ്), ആർ അജയകുമാർ (സെക്രട്ടറി), പ്രശോഭ് കെ പ്രസാദ് (ട്രഷറർ), ഡോ. ഷിബു, ഷിജാ റാണി (വൈസ് പ്രസിഡന്റ്), ബി എസ് അരുൺ, സജിതാ ബീഗം (ജോയിന്റ് സെക്രട്ടറി), മേബിൾ എബനേസർ (വനിതാ കൺവീനർ), ഡോ. കെ ഷിബു (സംസ്കാരിക വേദി കൺവീനർ). കെജിഒഎ മെഡിക്കൽ കോളേജ് ഏരിയ വാർഷിക സമ്മേളന പൊതുയോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി പി മുരളി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഡോ. രാഹുൽ ശ്രീനിവാസൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി വൈ സാബിൻ കുമാർ, സംസ്ഥാന കമ്മിറ്റി അംഗം എസ് എ അനീസ, ജില്ലാ വൈസ് പ്രസിഡന്റ് എൻ ലത, ജില്ലാ ജോയിന്റ് സെക്രട്ടറി സജി സത്യശീലൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം വി സജി, മെഡിക്കൽ കോളേജ് ഏരിയ ജോയിന്റ് സെക്രട്ടറി ഡോ. ദിവ്യ എസ് മോഹൻ എന്നിവർ സംസാരിച്ചു.









0 comments