ad
Deshabhimani

കേസരി എസ് എൽ ശ്യാം വനിതാ ക്രിക്കറ്റ് ടൂർണമെൻ്റ്

കപ്പ് തൂക്കി 'ദേശാഭിമാനി': 'അമൃത ടിവി'യെ തോൽപ്പിച്ചത് 84 റൺസിന്

deshabhimani cricket
വെബ് ഡെസ്ക്

Published on Aug 08, 2026, 06:00 PM | 1 min read

തിരുവനന്തപുരം: കേസരി –എസ് എൽ ശ്യാം ക്രിക്കറ്റ് ടൂർണമെന്റ് സീസൺ 3യുടെ ഭാഗമായുള്ള വനിതാ ടൂർണമെന്റിൽ കപ്പുയർത്തി 'ദേശാഭിമാനി'. കുമാരപുരം പൂന്തി റോഡിലെ സ്റ്റോൺസ് ആൻഡ് ഫെതേഴ്സ് ഇൻഡോർ ക്രിക്കറ്റ് ടർഫിൽ കഴിഞ്ഞ രണ്ട് ദിവസമായി നടന്ന മത്സരങ്ങളിൽ 164 എന്ന കൂറ്റൻ റൺസുയർത്തിയാണ് 'ദേശാഭിമാനി' ജേതാക്കളായത്. അമൃത ടിവിയെ 84 റൺസിന് തോൽപ്പിച്ചാണ് ടീം ദേശാഭിമാനി ചാമ്പ്യന്മാരായത്.


അമൃത ടി വി റണ്ണേഴ്സ് അപ്പും ജയ്‌ഹിന്ദ്‌ ടി വി ലൂസേഴ്സ് ഫൈനൽ വിജയികളുമായി. ടൂർണമെന്റിലെ താരമായി ദേശാഭിമാനിയിലെ നിലിയ വേണുഗോപാലും മികച്ച ബാറ്ററായി ജയ്‌ഹിന്ദ്‌ ടിവിയിലെ ദൃശ്യയും മികച്ച ബോളറായി ദേശാഭിമാനിയിലെ സിനുവും തെരഞ്ഞെടുക്കപ്പെട്ടു. കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്. മത്സരങ്ങളുടെ സമാപന സമ്മേളനം ഇന്ത്യൻ ബോക്സിങ് താരം കെ സി ലേഖ ഉദ്ഘാടനം ചെയ്തു. കെസിഎ ചീഫ് ഫിനാൻഷ്യൽ ഓഫീസർ & സിഇഒ മിനു ചിദംബരം മുഖ്യാഥിതിയായി.


സമാപന സമ്മേളനത്തിൽ ജി ജി ഹോസ്പിറ്റൽ മാർക്കറ്റിംഗ് ഹെഡ് ഷിജി മണിയൻ, ജില്ലാ സെക്രട്ടറി അനുപമ ജി നായർ, ജോയിന്റ് സെക്രട്ടറിമാരായ എബി ടോണിയോ, അക്ഷയ വി കെ, വൈസ് പ്രസിഡന്റുമാരായ സി രാജ, ഒ രതി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുരേഷ് വെള്ളിമംഗലം, കെ അനസ്, ലേഖാരാജ് എം ആർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ മഹേഷ്‌ ബാബു, ഷൈജു ചാവശ്ശേരി, അശ്വിനി മാടവന, അഖില വി കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.










Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home