കഴക്കൂട്ടത്തെ കുളങ്ങളും സൂപ്പര്‍
തെളിനീരായി ഒഴുകാന്‍

തൃജ്യോതിപുരം കോതകുളം ചിറ
എസ് ഒ ദിനു
Published on Mar 29, 2026, 11:06 PM | 1 min read
കഴക്കൂട്ടം
ഒരുകാലത്ത് നാട്ടിലെ കൃഷിക്കും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചിരുന്ന കുറെ കുളങ്ങള്‍. അശ്രദ്ധമൂലം അവയൊക്കെ മലിനമായി. കാടുമൂടി ചിലതെല്ലാം ഉപേക്ഷിച്ചു. പ്രദേശത്ത് ജലക്ഷാമം രൂക്ഷമായപ്പോള്‍ ആരൊക്കെയോ പഴയ കുളങ്ങളെ ഓര്‍ത്തെങ്കിലും പിന്നീട് മറന്നു. എന്നാല്‍, ഇടതുപക്ഷ സര്‍ക്കാര്‍ അതിന് തയ്യാറായില്ല. അവര്‍ കഴക്കൂട്ടത്തെ ഓരോ കുളങ്ങളെയും വീണ്ടെടുക്കാന്‍ തീരുമാനിച്ചു. അങ്ങനെ മണ്ഡലത്തിലെ 37 കുളങ്ങളുടെ നവീകരണത്തിന് 10 കോടി രൂപ ഭരണാനുമതി നൽകി. മൂന്ന് പതിറ്റാണ്ടോളം കാണാമറയത്തായിരുന്ന കുളങ്ങളിലെ മണ്ണും ചെളിയും നീക്കി, പടവുകൾ പുനര്‍നിർമിച്ച്, സ്വകാര്യ ശെകയേറ്റങ്ങളില്‍നിന്ന് ഏറ്റെടുത്ത്, സംരക്ഷണഭിത്തികെട്ടി, അവയെ സ്വാഭാവിക ജലസ്രോതസ്സുകളാക്കി. കുളത്തിന് ചുറ്റിനും തണൽ മരങ്ങൾ, ഇരിപ്പിടങ്ങൾ, കല്ലുപാകിയ നടപ്പാതകൾ, വ്യായാമത്തിനുള്ള സൗകര്യങ്ങൾ, കുട്ടികൾക്ക് പാർക്ക്, നീന്തൽകുളം, എൽഇഡി ലൈറ്റുകൾ എന്നിവ സ്ഥാപിച്ച് നവീകരിച്ചു. പായൽ നിറഞ്ഞ് മലിനമാകാതെ ഇരിക്കാന്‍ മത്സ്യക്കുഞ്ഞുങ്ങളെയും നിക്ഷേപിച്ചു. കുളത്തിലെ ആഴം കുറഞ്ഞ ഭാഗത്ത് നീന്തൽ പരിശീലനത്തിനുള്ള സംവിധാനവും ഒരുക്കുന്നു.











0 comments